ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കാനുള്ള നടപടികള്‍ ഈ മാസം തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ രീതി നടപ്പിലാക്കുക.

Update: 2022-05-19 11:24 GMT
Advertising

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കാനുള്ള നടപടികള്‍ ഈ മാസം തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ രീതി നടപ്പിലാക്കുക. മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നത്തോടെ ഇടനിലക്കാരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.   

സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലായിരിക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സ് ലഭ്യമാവുക. കാര്‍ഡില്‍ ക്യൂ .ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ ലൈസന്‍സിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 'സാരഥി' വഴി ഒരിക്കല്‍ ലൈസന്‍സ് കൈപ്പറ്റിയാല്‍ പിന്നീട് ഓണ്‍ലൈന്‍വഴി തുടര്‍കാര്യങ്ങള്‍ നടത്താമെന്നതാണ് സ്മര്‍ട്ട് ലൈസന്‍സിന്‍റെ പ്രത്യേകത.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News