ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍
ജപ്പാന്‍ താരം യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍. ജപ്പാന്‍ താരം യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശം(21-16,24-22). വാശിയേറിയ മത്സരമായിരുന്നു സെമിയിലേത്. ആദ്യ സെറ്റ് കാര്യമായ പോരാട്ടങ്ങളില്ലാതെ സിന്ധു നേടിയെങ്കില്‍ രണ്ടാം ഗെയിമിലായിരുന്നു കനത്ത പോരാട്ടം. രണ്ടാം ഗെയിമിലെ ആദ്യ ലീഡുകള്‍ക്ക് ശേഷം സിന്ധു പതറി.
ആദ്യ പതിനൊന്ന് പോയിന്റുകള്‍ യമഗുച്ചി സ്വന്തമാക്കി. കളി അനായാസം ജപ്പാന്‍ താരം നേടുമെന്ന തോന്നിപ്പിച്ച ഘട്ടത്തില്‍ നിന്നായിരുന്നു സിന്ധുവിന്റെ അതിഗംഭീര തിരിച്ചുരവ്. 12-19ന് പിന്നിട്ടു നില്‍ക്കുകയായിരുന്ന സിന്ധുവാണ് 19-19ന് ഒപ്പമെത്തിച്ചത്. ഗെയിം പോയിന്റിനടത്തുവെച്ച് യമഗുച്ചി വീണ്ടും തിരിച്ചുവന്നതോടെ കളി വീണ്ടും വാശിയായി.
ഒടുവില്‍ 24-22ന് സിന്ധു കളി സ്വന്തമാക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാറയെ തോല്‍പ്പിച്ചാണ് പിവി സിന്ധു സെമിയില്‍ കടന്നത്. ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. നാളെയാണ് ഫൈനല്‍ മത്സരം. ഇന്ത്യയുടെ മറ്റു താരങ്ങളൊക്കെ നേരത്തെ പുറത്തായിരുന്നു.