പി.വി സിന്ധുവിന് വീണ്ടും തോല്‍വി, മാരിന് കിരീടം
ഫൈനലില്‍ സ്പെയിന്റെ കരോലിന മാരിന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി. ഫൈനലില്‍ സ്പെയിന്റെ കരോലിന മാരിന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്‍റെ രണ്ടാം വെള്ളിയാണിത്.
ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം. ഇടയ്ക്ക് സിന്ധു മുന്നിട്ട് നില്‍ക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ തിരിച്ച് വരവില്‍ സ്പാനിഷ് താരം 21-19 എന്ന സ്കോറില്‍ ആദ്യ ഗെയിം പിടിച്ചു. ഏകപക്ഷീയമായി രണ്ടാം ഗെയിം. പൊരുതി നോക്കാന്‍ സിന്ധുവിനൊവസരം കൊടുക്കാതെ മാരിന്റെ മുന്നേറ്റം. സ്കോര്‍ 21-10. കരോലിന മാരിന്‍റെ കരുത്തുറ്റ സ്മാഷുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നതോടെ സിന്ധുവിന് തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ മാരിന്‍റെ മൂന്നാം സ്വര്‍ണമാണിത്.
ഒളിംപിക് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലുമുണ്ടായത്. അന്ന് സിന്ധുവിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ കരോലിന മാരിന്‍ ഇത്തവണയും ലോകകിരീടം സ്വന്തമാക്കി.