ഡെന്മാര്‍ക്ക് ഓപ്പണ്‍; ഫൈനലില്‍ സൈനക്ക് തോല്‍വി

ഫൈനലില്‍ തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങിനോടാണ് സൈന തോറ്റത്. 

Update: 2018-10-21 12:13 GMT
Advertising

ആവേശത്തോടെ കാത്തിരുന്ന ഡെന്മാര്‍ക്ക് ഓപ്പണിലെ കലാശപ്പോരില്‍ ഇന്ത്യന്‍ താരം സൈന നെഹ് വാളിന് തോല്‍വി. ഫൈനലില്‍ തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങിനോടാണ് സൈന തോറ്റത്. സ്‌കോര്‍: 13-21, 21-13, 6-21. ആദ്യത്തേതും മൂന്നാമത്തേയും ഗെയിമുകള്‍ സ്വന്തമാക്കിയാണ് യിങ് കിരീടം ചൂടുന്നത്. ഒന്നാം ഗെയിം തോറ്റ അതേ സ്‌കോറിന് തന്നെ സൈന, രണ്ടാം ഗെയിമില്‍ യിങിനെ തോല്‍പിച്ചു. എന്നാല്‍ മൂന്നാം ഗെയിമില്‍ പൊരുതാന്‍ പോലും സമ്മതിക്കാതെ സൈനയെ വെറും ആറു പോയിന്റുകളില്‍ ഒതുക്കി യിങ് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. 52 മിനുറ്റ് പേരാട്ടം നീണ്ടുനിന്നു.

Tags:    

Similar News