ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ ബാങ്കുകളുടെ ചെക് ബുക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല
ഉപഭോക്താക്കള്‍ക്ക് എടിഎം വഴിയോ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം
Update: 2021-09-09 12:19 GMT
2021 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്.
2020 ഏപ്രിലിലാണ് ഒറിയന്‍റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചത്. എങ്കിലും ചെക്ക് ബുക്കുകള്‍ ഉപയോഗിക്കുന്നതിന് ഇതുവരെ തടസമുണ്ടായിരുന്നില്ല.
ഈ ചെക് ബുക്കുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടന്ന് പുതിയവ കൈപ്പറ്റണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് എടിഎം വഴിയോ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം.