പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍നഷ്ടത്തിലെന്ന് എണ്ണക്കമ്പനികള്‍

ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍

Update: 2022-06-23 05:48 GMT
Advertising

ഡല്‍ഹി: പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി.

ജിയോ ബി.പി, നയാര എനര്‍ജി, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ എണ്ണക്കമ്പനികളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് അയച്ചത്. എണ്ണ വില്‍പ്പനയിലെ നഷ്ടം ഈ മേഖലയില്‍ തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. കേന്ദ്ര സര്‍ക്കാര്‍ എണ്ണവില വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായെന്നാണ് സ്വകാര്യ എണ്ണക്കമ്പനികളുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പമ്പുകൾ പൂട്ടുന്നത് കൃത്രിമ ക്ഷാമത്തിലേക്ക് നയിച്ചതായി പല സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

2021 നവംബര്‍ ആദ്യം മുതല്‍ 2022 മാര്‍ച്ച് 21 വരെ 137 ദിവസം രാജ്യത്ത് എണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം 14 തവണയായി ശരാശരി 80 പൈസ വീതം കൂട്ടി. ഇതോടെ എണ്ണവിലയില്‍ ലിറ്ററിന് ഏതാണ്ട് 10 രൂപ കൂടി. എന്നിട്ടും നഷ്ടമാണെന്നാണ് കമ്പനികളുടെ പരാതി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News