രാജ്യത്ത് പുതിയ മാസ്റ്റർകാർഡുകൾ വിതരണം ചെയ്യുന്നത് വിലക്കി റിസർവ് ബാങ്ക്

റിസർവ് ബാങ്കിന്റെ വിവര സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്

Update: 2021-07-14 16:30 GMT
Advertising

പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർകാർഡിനെ വിലക്ക് റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവര സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്‌താക്കൾക്ക് ജൂലൈ 22 മുതൽ പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യരുതെന്നാണ് നിർദ്ദേശം. നിലവിൽ ഉപയോഗിക്കുന്ന മാസ്റ്റർ കാർഡുകൾക്ക് നിയന്ത്രണം ബാധകമല്ല.

ആവശ്യത്തിന് സമയം നൽകിയിട്ടും റിസർവ് ബാങ്ക് നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. മുൻപ് സമാനമായ രീതിയിൽ അമേരിക്കൻ എക്സ്പ്രസ് ബാങ്കിങ് കോർപ്, ഡൈനേഴ്‌സ് ക്ലബ് ഇന്റർനാഷണൽ എന്നീ കാർഡുകളും റിസർവ് ബാങ്ക് വിലക്കിയിരുന്നു.

2018 ൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ കാർഡ് ദാതാക്കളോടും പേയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യയിൽ തന്നെ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. സർക്കുലർ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ നടപടിയെടുത്തത്.



Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News