'ഏജന്‍സി ഓഫ് ദി ഇയര്‍' ദേശീയ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സിന്

കേരളത്തിലെ എല്ലാ മുന്‍നിര പ്രിന്റ്- വിഷ്വല്‍ മാധ്യമങ്ങളുടെയും ബെസ്റ്റ് ഏജന്‍സി, ബെസ്റ്റ് പെര്‍ഫോര്‍മര്‍ തുടങ്ങിയ ബിസിനസ്സ് അവാര്‍ഡുകള്‍ക്കൊപ്പം നിരവധി ക്രിയേറ്റിവ് പുരസ്‌കാരങ്ങളും വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Update: 2023-11-09 12:19 GMT
Editor : André | By : Web Desk
Advertising

ഇന്ത്യയിലെ എല്ലാ പ്രമുഖ പരസ്യ ഏജന്‍സികളും മത്സരിച്ച 'ഏജന്‍സി ഓഫ് ദി ഇയര്‍' ദേശീയ പുരസ്‌കാരം കരസ്ഥമാക്കി വളപ്പില കമ്മ്യൂണിക്കേഷന്‍സ്. ദി ലീല മുംബൈയില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ്. ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അജിത്ത് വര്‍ഗ്ഗീസ് (ഹെഡ് ഓഫ് നെറ്റ് വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ്, ഡിസ്നി ഹോട്ട്സ്റ്റാര്‍) ശൈലേന്ദ്ര ഹെഗ്ഡെ (അസോസ്സിയേറ്റ് വിപി & നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, ABP നെറ്റ്വര്‍ക്ക്), പ്രശാന്ത് കുമാര്‍ (സിഇഓ, ഗ്രൂപ്പ്എം), അമിത് ജെയിന്‍(ചെയര്‍മാന്‍, ലോറിയല്‍), സാം ബല്‍സാറ (ചെയര്‍മാന്‍ & ഫൗണ്ടര്‍, മാഡിസണ്‍ മീഡിയ & മാഡിസണ്‍ കമ്മ്യൂണിക്കേഷന്‍സ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാധ്യമ- പരസ്യ രംഗത്തെ പ്രവര്‍ത്തനമികവിനെ അംഗീകരിക്കാന്‍ എക്സ്ചേഞ്ച് 4 മീഡിയ സംഘടിപ്പിച്ച ACE അവാര്‍ഡ്സ് 2023 ല്‍ ഇന്‍ഡിപെന്റന്റ് ഏജന്‍സി ഓഫ് ദി ഇയര്‍ കാറ്റഗറിയില്‍ റണ്ണര്‍ അപ്പ് സ്ഥാനമാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രചാര്‍ കമ്മ്യൂണിക്കേഷന്‍സാണ് ഒന്നാം സ്ഥാനം നേടിയത്. കേരളത്തിലെ എല്ലാ മുന്‍നിര പ്രിന്റ്- വിഷ്വല്‍ മാധ്യമങ്ങളുടെയും ബെസ്റ്റ് ഏജന്‍സി, ബെസ്റ്റ് പെര്‍ഫോര്‍മര്‍ തുടങ്ങിയ ബിസിനസ്സ് അവാര്‍ഡുകള്‍ക്കൊപ്പം നിരവധി ക്രിയേറ്റിവ് പുരസ്‌കാരങ്ങളും തുടര്‍ച്ചയായി വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

പരസ്യ രംഗത്തെ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വളപ്പില കമ്മ്യൂണിക്കേഷന്‍സ് പ്രിന്റ്, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ തുടങ്ങിയ മേഖലകളിലെ മുൻനിര ഏജൻസിയാണ്. നൂതന സാങ്കേതിക മികവിനൊപ്പം ക്രിയാത്മക ആശയങ്ങളും ഉള്‍ക്കൊള്ളിച്ച് 360 ഡിഗ്രി അഡ്വര്‍ടൈസിംഗ് & മാര്‍ക്കറ്റിംഗ് സര്‍വ്വീസുകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ പരസ്യ ഏജന്‍സിയാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സ്.


Full View

(ഏജന്‍സി ഓഫ് ദി ഇയര്‍ ദേശീയ പുരസ്‌കാരം ദി ലീല മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ ഏറ്റുവാങ്ങുന്നു. അജിത്ത് വര്‍ഗ്ഗീസ് (ഹെഡ് ഓഫ് നെറ്റ്‌വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ്, ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍) ശൈലേന്ദ്ര ഹെഗ്‌ഡെ (അസോസ്സിയേറ്റ് വിപി & നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, ABP നെറ്റ് വര്‍ക്ക്), പ്രശാന്ത് കുമാര്‍ (സിഇഓ, ഗ്രൂപ്പ്എം) എന്നിവര്‍ സമീപം.)

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News