അബൂദബിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവം; പ്രതികളെ കണ്ടെത്തുന്നവർക്ക് 5000 ഡോളർ സമ്മാനം

മൃഗങ്ങളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ 'പെറ്റ'യാണ് പാരിതോഷികം പ്രഖ്യാപിച്ചത്

Update: 2023-10-06 18:06 GMT
Advertising

അബൂദബി: അബൂദബിയിലെ മരൂഭൂമിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവർക്ക് 5,000 ഡോളർ പാരിതോഷികം. മൃഗങ്ങളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ 'പെറ്റ'യാണ് കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

വെള്ളവും ഭക്ഷണവും കിട്ടാത്ത ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മിണ്ടാപ്രാണികളെ ഉപേക്ഷിച്ച നടപടി അങ്ങേയറ്റം ഹീനമാണെന്നും പ്രതികളെ പിടികൂടാനും ശിക്ഷ ഉറപ്പാക്കാനും ഉതകുന്ന വിവരങ്ങൾ പൊലീസിന് കൈമാറുന്നവർക്ക് 5,000 ഡോളർ പാരിതോഷികം നൽകുമെന്നും പെറ്റ ഗ്രൂപ്പിൻറെ സീനിയർ വൈസ് പ്രസിഡൻറ് ജാസൺ ബേക്കർ പറഞ്ഞു.

സംഭവത്തിൽ അബൂദബി സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അബൂദബിയിലെ അൽഫല മേഖലയിലാണ് 150 ലധികം പൂച്ചകളെയും കുറച്ച് നായകളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും ചൂടിൽ ഇവയിൽ 62 എണ്ണം ചത്തുപോയിരുന്നു. 90 എണ്ണത്തിനെ മൃഗസ്‌നേഹികൾ രക്ഷപ്പെടുത്തി. മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന ചില കൂട്ടായ്മകൾ ഇവയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭയും ഗതാഗത വകുപ്പും അന്വേഷണം പ്രഖ്യാപിച്ചത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News