ഈ ഓട്ടോറിക്ഷക്കെന്താ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാര്യം? 

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ഈ കൂട്ടായ്മ എത്തും, പിന്തുണക്കും. 

Update: 2018-08-07 12:41 GMT
Advertising

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകകൂട്ടായ്മയാണ് ഭാരത് ആര്‍മി. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ഈ കൂട്ടായ്മ എത്തും, പിന്തുണക്കും. അടങ്ങിയിരുന്ന് കളി കാണുന്ന ഇംഗ്ലണ്ട് ആരാധകരെ തീപിടിപ്പിക്കും ഇവര്‍. ഫോറിനും സിക്‌സറിനും മാത്രമല്ല സിംഗിള്‍ എടുത്താല്‍പോലും ഗ്യാലറിയിലിരുന്ന് ആര്‍ത്തിരമ്പുന്ന ഇവര്‍ ഫ്‌ളക്‌സും ബോര്‍ഡുമൊക്കെയായിട്ടാണ് സ്റ്റേഡിയത്തിലേക്ക് വരാറ് തന്നെ. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലാണ് ഇവരുടെ ഇപ്പോഴത്തെ കണ്ണ്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനും ഇവരെത്തിയിരുന്നു.

ये भी पà¥�ें- ബാറ്റ്‌സ്മാന്‍ സെഞ്ച്വറി നേടാതിരിക്കാന്‍ ബൗളറുടെ ചതി; പ്രതികരിച്ച് ക്രിക്കറ്റ് ലോകം 

പക്ഷേ ഇന്ത്യ 31 റണ്‍സിന് തോറ്റു. പക്ഷേ ഇപ്പോ ഭാരത് ആര്‍മി സൈബര്‍ലോകത്ത് ചര്‍ച്ചയാവുന്നത് ഒരു ഓട്ടോറിക്ഷയുടെ പേരിലാണ്. വ്യത്യസ്ത ഇഷ്ടപ്പെടുന്നവരായത് കൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക മത്സരത്തിന് കളിക്കാര്‍ക്കുള്ള വെള്ളമെത്തിച്ചാണ് ശ്രദ്ധേയമായത്. ഓട്ടോറിക്ഷയിലായിരുന്നു ഇവര്‍ വെള്ളമെത്തിച്ചത്. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇതിന്റെ വീഡിയോ അവര്‍ പങ്കുവെച്ചത്. ബി.സി.സി.ഐയേയും വിരാട് കോഹ്ലിയേയുമൊക്കെ മെന്‍ഷന്‍ ചെയ്തായിരുന്നു അവര്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായി.

Tags:    

Similar News