'മൈക്ക് ഓഫ് ആക്കിയത് ആർ.സി.ബിക്കാരനാണോ'; ബംഗളൂരുവിൽ വച്ച് ഗെയ്ക്വാദിന്‍റെ ട്രോൾ
സദസ്സിൽ പൊട്ടിച്ചിരി പടർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ
ബംഗളൂരുവിൽ വച്ചരങ്ങേറിയൊരു ചടങ്ങാണ് വേദി. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് ഗെയിക്വാദ് സംസാരിക്കാനായി ആരാധകർക്ക് മുന്നിൽ എഴുന്നേറ്റു നിന്നു. ഉടൻ താരത്തിന്റെ മൈക്ക് ഓഫായി. സൗണ്ട് ടീമിലാർക്കോ പിണഞ്ഞൊരു അബദ്ധമായിരുന്നു അത്. ഉടൻ അവതാരകന്റെ ചോദ്യമെത്തി. 'ഋതുരാജിന്റെ മൈക്ക് ഓഫാക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു' ഇതിന് ചെന്നൈ നായകന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ആർ.സി.ബിക്കാർ വല്ലവരുമാകും അത്'. ഇതോടെ സദസ്സിൽ പൊട്ടിച്ചിരി പടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
കഴിഞ്ഞ വർഷം മഹേന്ദ്ര സിങ് ധോണി സ്ഥാനമൊഴിഞ്ഞതോടെയാണ് ഗെയിക്വാദ് ചെന്നൈയുടെ നായകപദവി ഏറ്റെടുത്തു. ഇക്കുറി ചെന്നൈ തങ്ങളുടെ നായകനെ 18 കോടി മുടക്കിയാണ് നിലനിർത്തിയത്. ചെന്നൈക്കായി 66 മത്സരങ്ങളിൽ പാഡണിഞ്ഞിട്ടുള്ള ഗെയിക്വാദ് 2380 റൺസ് ടീമിനായി അടിച്ചെടുത്തിട്ടുണ്ട്. 18 അർധ സെഞ്ച്വറികൾ ചെന്നൈ ജേഴ്‌സിയിൽ താരത്തിന്റെ പേരിലുണ്ട.