വിമര്‍ശകരെ കേട്ടോളൂ.. രവിശാസ്ത്രിക്ക് മറുപടിയുണ്ട് 

കഴിഞ്ഞ 10-20 വര്‍ഷത്തിനിടയ്ക്ക് ഇതുപോലെയൊരു ടീം ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് രവി ശാസ്ത്രി പറയുന്നു. 

Update: 2018-09-06 05:28 GMT
Advertising

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റതിന് പിന്നാലെ വിമര്‍ശനങ്ങളൂടെ കൂരമ്പുകളായിരുന്നു പരിശീലകന്‍ രവിശാസ്ത്രിക്ക് നേരെ ഉയര്‍ന്നത്. മുന്‍ നായകന്‍ സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി വലുതും ചെറുതുമായ ഒരുപിടി മുന്‍താരങ്ങള്‍ രവിശാസ്ത്രിക്കെതിരെ വാളോങ്ങിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടി പറയുകയാണ് രവിശാസ്ത്രി. കഴിഞ്ഞ 10-20 വര്‍ഷത്തിനിടയ്ക്ക് വിദേശത്ത് ഇത്ര മികച്ച റെക്കോര്‍ഡുള്ള ടീം ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് രവി ശാസ്ത്രി പറയുന്നു. അഞ്ചാം ടെസ്റ്റിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കുക,ഒമ്പത് വിജയങ്ങള്‍ നാം നേടി, മൂന്ന് പരമ്പരകളും സ്വന്തമാക്കി( വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നും ലങ്കയ്‌ക്കെതിരെ രണ്ടും) ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇതുപോലെ വിജയങ്ങള്‍ നേടിയ ടീം കഴിഞ്ഞ 10-25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കുണ്ടായിട്ടില്ലെന്നും രവിശാസ്ത്രി പറഞ്ഞു. ഈ ടീമില്‍ പ്രതീക്ഷയുണ്ട്, എന്നാല്‍ മാനസികമായി കുറച്ച് കൂടി കരുത്താര്‍ജിക്കാനുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. വിദേശത്ത് നാം തോറ്റ മത്സരങ്ങള്‍ നോക്കുക, വിജയത്തിന്റെ അടുത്ത് വരെ എത്തിയതാണ് പക്ഷേ അതുകൊണ്ട് മാത്രം ആയില്ല ജയിക്കുക തന്നെ വേണം, തെറ്റുകള്‍ തിരുത്തി മുന്നേറാനാണ് ഇനി ശ്രമിക്കുകയെന്നും രവി ശാസ്ത്രി എടുത്തുപറഞ്ഞു.

ये भी पà¥�ें- “നിങ്ങള്‍ ഉത്തരം പറഞ്ഞെ മതിയാവൂ”

ബാറ്റ്‌സ്മാന്മാര്‍ ഷോട്ട് സെലക്ഷനില്‍ കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കണം, അവിടെയാണ് പാളുന്നത്, മുഈന്‍ അലിയുടെ ഫോം നാലാം ടെസ്റ്റില്‍ അവര്‍ക്ക് ഗുണമായി, അശ്വിനെക്കാള്‍ നന്നായി പന്തെറിയാനും അലിക്കായെന്നും രവിശാസ്ത്രി പറഞ്ഞു. മുൻനിര ബാറ്റ്സ്മാൻമാർ മികച്ച തുടക്കം നൽകുമെന്നാണ് എപ്പോഴും നമ്മുടെ പ്രതീക്ഷ. പക്ഷേ അതുണ്ടായില്ല, ഇന്ത്യക്ക് മാത്രമല്ല ഇംഗ്ലണ്ടിന്റെ സ്ഥിതിയും അതാണ്, എന്നാല്‍ ബോളിങ്ങിൽ ഇരു ടീമുകളും മികവ് കാട്ടി. ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും ഇതിനെ മറികടക്കാന്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനസികമായി കരുത്താര്‍ജിക്കേണ്ട ആവശ്യകതയെപ്പറ്റി നേരത്തെ നായകന്‍ വിരാട് കോഹ്ലിയും വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അഫ്‌ലഹ് സമാന്‍

Media Person

Editor - അഫ്‌ലഹ് സമാന്‍

Media Person

Web Desk - അഫ്‌ലഹ് സമാന്‍

Media Person

Similar News