ഒസാമ വിവാദം; കാര്യത്തിലെടുത്ത് ക്രിക്കറ്റ് ആസ്‌ട്രേലിയ, വിശദീകരണം തേടി 

പുറത്തിറങ്ങാനിരിക്കുന്ന മൊയീന്‍ അലിയുടെ ആത്മകഥയിലാണ് തുറന്നുപറച്ചിലുള്ളത്. ദി ടൈംസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഭാഗത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

Update: 2018-09-15 11:08 GMT
Advertising

2015 ആഷസ് പരമ്പരക്കിടെ ഓസ്‌ട്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തിയെന്ന ഇംഗ്ലണ്ട് താരം മുഈന്‍ അലിയുടെ ആരോപണത്തില്‍ വ്യക്തത തേടി ക്രിക്കറ്റ് ആസ്‌ട്രേലിയ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ വിശദീകരണം തേടിയത്. അടിയന്തരമായി വ്യക്തത വരുത്തണം എന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ ആത്മകഥയിലൂടെയായിരുന്നു അലിയുടെ വെളിപ്പെടുത്തല്‍. 2015ലെ ആഷസ് പരമ്പരക്കിടെ ഓസീസ് താരം തന്നെ ഒസാമ എന്ന് വിളിക്കുകയായിരുന്നു എന്നാണ് അലി വെളിപ്പെടുത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന മൊയീന്‍ അലിയുടെ ആത്മകഥയിലാണ് തുറന്നുപറച്ചിലുള്ളത്. ആ ഒസാമയെ പുറത്താക്കൂ എന്നാണ് മൈതാനത്തുവെച്ച് ഒരു ആസ്‌ത്രേലിയന്‍ കളിക്കാരന്‍ ആക്രോശിച്ചത്. എന്താണ് കേട്ടതെന്ന് പോലും ഒരു നിമിഷത്തേക്ക് എനിക്ക് വിശ്വസിക്കാനായില്ല.. ഇങ്ങനെയായിരുന്നു അലിയുടെ വെളിപ്പെടുത്തല്‍.

അലിയുടെ വെളിപ്പെടുത്തലുകളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ആസ്‌ട്രേലിയ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന ചട്ടമുണ്ടെന്നും ക്രിക്കറ്റ് ആസ്‌ട്രേലിയ പറയുന്നു.

ये भी पà¥�ें- ‘ആസ്‌ത്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തി’ ഗുരുതര ആരോപണവുമായി മൊയീന്‍ അലി

Tags:    

Similar News