ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സമനിലകള്‍ നേടിയ ക്യാപ്റ്റന്‍ ധോണി

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ധോണി ക്യാപ്റ്റനായുള്ള അവസാനത്തെ ഏകദിനമാണ് അഫ്ഗാനിസ്ഥാനെതിരെ നടന്നത്. അതും സമനിലയില്‍ അവസാനിച്ചതോടെ ധോണിയെന്ന ക്യാപ്റ്റന്റെ തുടക്കവും ഒടുക്കവും സമനിലയിലായി.

Update: 2018-09-26 15:16 GMT
Advertising

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സമനിലയില്‍ അവസാനിച്ച മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോഡ് ധോണിക്ക് സ്വന്തം. 504 റണ്‍സുകള്‍ സ്‌കോര്‍ ചെയ്ത ശേഷമാണ് ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം സമനിലയില്‍ അവസാനിച്ചത്. രോഹിത് ശര്‍മ്മക്ക് വിശ്രമം അനുദവിച്ചതോടെയാണ് ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞത്. അഫ്ഗാനിസ്ഥാനെതിരെ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം ഏകദിനമായിരുന്നു.

ധോണി ആദ്യമായി ക്യാപ്റ്റനായ മത്സരവും സമനിലയിലായിരുന്നു അവസാനിച്ചത്. പ്രഥമ ടി 20 ലോകകപ്പില്‍ പാകിസ്താനെതിരെയായിരുന്നു ധോണി ക്യാപ്റ്റനായ ആദ്യ മത്സരം നടന്നത്. അന്ന് ബൗള്‍ ഔട്ടിലൂടെയായിരുന്നു ജേതാവിനെ തീരുമാനിച്ചത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ധോണി ക്യാപ്റ്റനായുള്ള അവസാനത്തെ ഏകദിനമാണ് അഫ്ഗാനിസ്ഥാനെതിരെ നടന്നത്. അതും സമനിലയില്‍ അവസാനിച്ചതോടെ ധോണിയെന്ന ക്യാപ്റ്റന്റെ തുടക്കവും ഒടുക്കവും സമനിലയിലായി.

ഏകദിന ക്രിക്കറ്റില്‍ ഇതുവരെ 36 മത്സരങ്ങളാണ് സമനിലയില്‍ അവസാനിച്ചത്. ഇന്ത്യയുടെ എട്ടാം എകദിന സമനിലയായിരുന്നു അഫ്ഗാനിസ്ഥാനെതിരെ നടന്നത്. അതില്‍ അഞ്ചെണ്ണവും ധോണിയുടെ നായകത്വത്തിലായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ റിച്ചി റിച്ചാഡ്‌സണ്‍, ആസ്‌ത്രേലിയയുടെ സ്റ്റീവ് വോ, ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ മൂന്ന് മത്സരങ്ങള്‍ വീതം സമനിലയിലാക്കിയിട്ടുണ്ട്.

Tags:    

Similar News