വിന്‍ഡീസ് വിയര്‍ക്കും; ഏകദിനത്തിനും കളിക്ക് മുമ്പെ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു 

അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ ഗുവാഹത്തിയില്‍ നടക്കും

Update: 2018-10-20 07:46 GMT
Advertising

ടെസ്റ്റിന് സമാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലും കളിക്ക് ഒരു ദിവസം മുമ്പെ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റിന് സമാനമായി പന്ത്രണ്ടംഗ ടീമിനെ തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അന്തിമ ഇലവനില്‍ ആര് വരും എന്ന് നാളയോടെയെ വ്യക്തമാവൂ. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ ഗുവാഹത്തിയില്‍ നടക്കും. റിഷബ് പന്ത് ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിലവിലെ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിക്ക് പുറമെ ഒരു വിക്കറ്റ് കീപ്പറെക്കൂടി കളിപ്പിക്കണമോ എന്ന് കോഹ്ലിയാവും തീരുമാനിക്കുക.

നിലവിലെ ഫോം നഷ്ടപ്പെടാതിരിക്കാന്‍ ധോണിക്ക് പുറമെ പന്തിന് അവസരം കൊടുത്താലും അല്‍ഭുതപ്പെടാനില്ല. നിലവിലെ സൂചനപ്രകാരം പന്ത് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇടം നേടിയേക്കും. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവിനെയും യൂസ് വേന്ദ്ര ചാഹലിനെയും കൂടാതെ രവീന്ദ്ര ജഡേജയുമുണ്ട്. മൂവര്‍ക്കും അവസരം ലഭിച്ചേക്കും. പേസര്‍മാരായി ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവരാണ്. എന്നാല്‍ ഈ പന്ത്രണ്ട് പേരില്‍ ഖലീലിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബാക്കി പതിനൊന്ന് പേരാവും ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കായി ഇറങ്ങുക. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് നേരത്തെ ടീമിനെ പ്രഖ്യാപിക്കുന്ന രീതിക്ക് ഇന്ത്യ തുടക്കമിടുന്നത്. പന്ത്രണ്ടംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. നേരത്തെ ഇംഗ്ലണ്ട് ഇത്തരമൊരു രീതി പിന്തുടരുന്നുണ്ട്.

ഇന്ത്യയുടെ പന്ത്രണ്ടംഗ ടീം: വിരാട് കോഹ്ലി(നായകന്‍)ശിഖര്‍ ധവാന്‍,രോഹിത് ശര്‍മ്മ,അമ്പാട്ടി റായിഡു, റിഷബ് പന്ത്,എം.എസ് ധോണി, രവീന്ദ്ര ജഡേജ,കുല്‍ദീപ് യാദവ്,യൂസുവേന്ദ്ര ചാഹല്‍,ഉമേഷ് യാദവ്,മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.

Tags:    

Similar News