രോഹിതും കോഹ്‌ലിയും ചേര്‍ന്നാല്‍..... പുതിയ റെക്കോര്‍ഡുകള്‍
വിന്‍ഡീസ് ഉര്‍ത്തിയ 323 എന്ന ലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അതും 47 പന്തുകള്‍ ബാക്കിവെച്ച് ഇന്ത്യ ജയിച്ചുകയറി.
വിന്‍ഡീസ് ബൗളര്‍മാരെ 'പരിഹസിക്കും' വിധമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും ഉപനായകന്‍ രോഹിത് ശര്‍മ്മയുടെയും പ്രകടനം. വിന്‍ഡീസ് ഉര്‍ത്തിയ 323 എന്ന ലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അതും 47 പന്തുകള്‍ ബാക്കിവെച്ച് ഇന്ത്യ ജയിച്ചുകയറി. എറിയുക, പന്തിന് പിന്നാലെ ഓടുക എന്നതായിരുന്നു ഇന്നലെ വിന്‍ഡീസിന്റെ അവസ്ഥ. കോഹ്ലിയും രോഹിതും സെഞ്ച്വറി നേടിയ മത്സരത്തില്‍ രോഹിതായിരുന്നു ടോപ് സ്‌കോറര്‍. 152 റണ്‍സാണ് രോഹിത് നേടിയതെങ്കില്‍ കോഹ്ലി അടിച്ചെടുത്തത് 140. 246 റണ്‍സിന്റെ മഹാകൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും നേടിയത്.
🤝🤝@Paytm #INDvWI pic.twitter.com/8JXdrrpm52
— BCCI (@BCCI) October 21, 2018
റണ്‍സ് പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാവാനും ഇവര്‍ക്കായി. മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ രണ്ടാമത്തേതും. 2009ല്‍ ഇംഗ്ലണ്ടിനെതിരെ ആസ്‌ട്രേലിയക്കായി റിക്കി പോണ്ടിങും ഷെയിന്‍ വാട്‌സണും നേടിയ 259 റണ്‍സാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ളത്. ഏകദിന ക്രിക്കറ്റില്‍ അഞ്ചാമത്തെ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടായിരുന്നു രോഹിത്-കോഹ്ലി സഖ്യത്തിന്റേത്. ലോക ക്രിക്കറ്റില്‍ തന്നെ ഇതൊരു മഹാ നേട്ടമാണ്. സച്ചിനും ഗാംഗുലിയും, ഗംഭീറും കോഹ്ലിയും, ജയവര്‍ധനയും ഉപുല്‍ തരംഗയും എന്നിവരുടെതായി മൂന്നു പ്രാവശ്യം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നെങ്കിലും അഞ്ച് എന്ന മാന്ത്രിക സംഖ്യ പിന്നിടാന്‍ കഴിഞ്ഞത് കോഹ്ലിക്കും രോഹിതിനും.
We love this sight 😍
— BCCI (@BCCI) October 21, 2018
How about you?@Paytm #INDvWI #KingKohli #ViratKohli pic.twitter.com/UQL8wEollI
കോഹ്ലിയുടെത് 36ാമത്തേതും രോഹിതിന്റേത് 20ാമത്തേതും സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. മാത്രമല്ല കോഹ്ലിയുടെ മൊത്തം സെഞ്ച്വറികളുടെ എണ്ണത്തിലും നേട്ടമുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 60 സെഞ്ച്വറികള്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍ നേടുന്ന കളിക്കാരനാവാന്‍ കോഹ്ലിക്കായി. ഇന്ത്യയുടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് കോഹ്ലി പിന്നിലാക്കിയത്. സച്ചിനേക്കാള്‍ 40 ഇന്നിങ്‌സുകള്‍ കുറവുണ്ട് കോഹ്ലി ഈ നേട്ടത്തിലെത്തുമ്പോള്‍. മാത്രമല്ല റണ്‍സ് പിന്തുടരുമ്പോള്‍ കോഹ്ലി നേടുന്ന 22ാമത്തെ സെഞ്ച്വറി കൂടിയായി ഗുവാഹത്തിയിലേത്. അതും ഒരു നേട്ടമാണ്. ചുരുക്കത്തില്‍ കോഹ്ലി സെഞ്ച്വറി നേടിയാലും രോഹിതും കോഹ്ലിയും ക്രീസില്‍ നിലയുറപ്പിച്ചാലും ക്രിക്കറ്റില്‍ അതൊരു റെക്കോര്‍ഡാവുന്നു.