സ്വിങ് ബൗളിംങിനെ പുറം തിരിഞ്ഞ് നേരിട്ട് ബെയ്‌ലി, ചിരിയടക്കാനാവാതെ ഡുപ്ലെസി

എന്‍ഗിഡിയുടെ സ്വിങ് ബൗളിംങിനെ നേരിടാനാണ് ഇത്തരമൊരു തന്ത്രം പയറ്റിയതെന്നാണ് പിന്നീട് ബെയ്‌ലി പറഞ്ഞത്.

Update: 2018-11-01 05:09 GMT
Advertising

സ്വിങ് ബൗളിംങിനെ നേരിടാന്‍ ബാറ്റ്‌സ്മാന്മാര്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ബൗളര്‍ പന്ത് പിടിക്കുന്ന രീതി മനസിലാക്കല്‍ മുതല്‍ ക്രീസിലെ വ്യത്യസ്ഥമായ നില്‍പ് വരെ ബാറ്റ്‌സ്മാന്മാര്‍ പേസര്‍മാര്‍ക്കെതിരെ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ മുന്‍പ് കണ്ടുപരിചയമില്ലാത്ത രീതിയില്‍ ക്രീസില്‍ നിലയുറപ്പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ എന്‍ഗിഡിയെ ഓസീസ് ബാറ്റ്‌സ്മാന്‍ ബെയ്‌ലി എതിരേറ്റത്.

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലന മത്സരത്തിനിടെയായിരുന്നു ബെയ്‌ലിയുടെ വിചിത്ര ബാറ്റിംങ്. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്റെ ക്യാപ്റ്റന്‍ കൂടിയായ ബെയ്‌ലി ടീം 3ന് 53 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രീസിലെത്തിയത്. ടീം സമ്മര്‍ദ്ദത്തിലെങ്കിലും ക്രീസിലെത്തിയ ബെയ്‌ലി പതിവില്ലാത്ത രീതിയിലാണ് ബൗളറെ നേരിടാന്‍ നിന്നത്. പിന്‍ഭാഗം ബൗളര്‍ക്ക് അഭിമുഖമായിവെച്ചുകൊണ്ടായിരുന്നു നിന്നത്.

Full View

ബെയ്‌ലിയുടെ നില്‍പ് കണ്ട് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഫ് ഡു പ്രെസിക്ക് പോലും ചിരിയടക്കാനായില്ല. ഡുപ്ലെസി മാത്രമല്ല കമന്റേറ്ററായെത്തിയ മൈക്കല്‍ ക്ലാര്‍ക്കിനും ബെയ്‌ലിയുടെ ബാറ്റിംങ് സ്റ്റാന്‍ഡ് കണ്ട് ചിരിച്ചുപോയി. എന്‍ഗിഡിയുടെ സ്വിങ് ബൗളിംങിനെ നേരിടാനാണ് ഇത്തരമൊരു തന്ത്രം പയറ്റിയതെന്നാണ് പിന്നീട് ബെയ്‌ലി പറഞ്ഞത്.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 173 റണ്‍സില്‍ പുറത്തായിരുന്നു. ജോഷ് ഫിലിപ്പിന്റേയും(57) ബെയ്‌ലിയുടേയും(51*) അര്‍ധസെഞ്ചുറികളുടെ മികവില്‍ ഓസീസിന്റെ പ്രൈംമിനിസ്റ്റേഴ്‌സ് ഇലവന്‍ 36.3 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.

Tags:    

Similar News