രഞ്ജി ട്രോഫി; കേരളത്തിന് മുന്നില്‍ വിറച്ച് ബംഗാള്‍ 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലാണ്. 

Update: 2018-11-22 08:50 GMT
Advertising

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മുന്നില്‍ വിറച്ച് ബംഗാള്‍. ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റേന്തിയ ബംഗാളിനെ കേരളം വീണ്ടും വിറപ്പിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലാണ്. 29 റണ്‍സിന്റെ ലീഡ് മാത്രമെ അവര്‍ക്കുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാരിയറാണ് ബംഗാളിനെ കുഴക്കിയത്.

ये भी पà¥�ें- ഷമി എറിഞ്ഞിട്ടും രക്ഷയുണ്ടായില്ല; ബംഗാളിനെതിരെ ലീഡ് നേടി കേരളം   

ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. ജലജ് സക്‌സേന, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 62 റണ്‍സെടുത്ത നായകന്‍ മനോജ് തിവാരിക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളൂ. സുദീപ് ചാറ്റര്‍ജി 39 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ജലജ് സക്‌സേനയുടെ മികവിലാണ്(143) കേരളം ഒന്നാം ഇന്നിങ്‌സില്‍ 291 റണ്‍സ് നേടിയത്. വി.എ ജഗദീഷ് 39, അക്ഷയ് ചന്ദ്രന്‍ 32 എന്നിവര്‍ പിന്തുണകൊടുത്തു. ആന്ധ്രാപ്രദേശിനെതിരായ മത്സരം ജയിച്ചാണ് കേരളം കൊല്‍ക്കത്തയിലെത്തിയത്.

Tags:    

Similar News