ധോണിയെ കണ്ട് അത്ഭുതപ്പെട്ട് മുഷറഫ് തന്നോട് പറഞ്ഞത് ഓര്‍ത്തെടുത്ത് സൗരവ് ​ഗാം​ഗുലി

ടീമില്‍ നിലനില്‍ക്കണമെങ്കില്‍ നല്ല പ്രകടനം കാഴ്ചവക്കണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു

Update: 2018-11-26 05:46 GMT
Advertising

മഹേന്ദ്ര സിങ് ധോണി ചാമ്പ്യനാണെന്നും മറ്റാരെയും പോലെ ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ധോണി നല്ല പ്രകടനം കാഴ്ചവക്കണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. വെസ്റ്റ് ഇന്‍റീസിനെതിരെയും ആസ്ട്രേലിയക്കെതിരെയുമുള്ള ടി20 പരമ്പരകളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

ജീവിതത്തില്‍ ഒരു കാര്യം നാം മനസ്സിലാക്കണം. ജോലി എന്താണെങ്കിലും, എവിടെയാണെങ്കിലും, എത്ര വയസ്സാണെങ്കിലും, എത്രത്തോളം പരിജയസമ്പന്നനാണെങ്കിലും, നല്ല പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ നമ്മുടെ സ്ഥാനം മറ്റുള്ളവര്‍ ഏറ്റെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. ധോണിക്ക് ആശംസകള്‍ നേരുന്നുവെന്നും യഥാര്‍ത്ഥ യോദ്ധാക്കള്‍ തളരില്ലെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.

2006ലെ പാകിസ്താന്‍ പര്യടനത്തിനിടെ അന്നത്തെ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് ധോണിയെക്കുറിച്ച് ചോദിച്ചതും ഗാംഗുലി ഓര്‍ത്തെടുത്തു. ഇത് പോലൊരു കളിക്കാരനെ എങ്ങിനെ നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് ധോണിയുടെ കഴിവിലുണ്ടായ ആശ്ചര്യത്തില്‍ മുഷറഫ് ചോദിക്കുകയുണ്ടായി. വാഗാ ബോര്‍ഡറിലൂടെ നടന്ന് നീങ്ങുന്ന ധോണിയെ പിടിച്ച് വലിച്ച് കൊണ്ട് വന്നതാണെന്ന് രസകരമായി മറുപടിയും മുഷറഫിന് താന്‍ നല്‍കിയെന്നും ഗാംഗുലി പറഞ്ഞു.

Tags:    

Similar News