ഒരു ദിവസം പത്തു വിക്കറ്റ്; ചരിത്രനേട്ടവുമായി യാസിര്‍ഷാ

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിന്നിങിസില്‍  പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രണ്ടു താരങ്ങളാണുള്ളത്.

Update: 2018-11-27 08:02 GMT
Advertising

പത്തൊമ്പത് വര്‍ഷം മുമ്പ് ഒരു ഫെബ്രുവരി ഏഴിനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അനില്‍ കുംബ്ലെ എന്ന ഇതിഹാസ താരം പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ താളുകളില്‍ എഴുതപ്പെട്ട ദിനം. ഏകദേശം രണ്ടു ദശകത്തിനിപ്പുറം ടെസ്റ്റ് ക്രിക്കറ്റില്‍ കുംബ്ലെക്ക് ഒരു പിന്‍ഗാമി പിറന്നിരിക്കുന്നു. പാകിസ്താന്റെ സ്പിന്‍ താരം യാസിര്‍ ഷാ. കറങ്ങിത്തിരിഞ്ഞ് വിക്കറ്റിലേക്ക് ഊളിയിട്ടെത്തുന്ന പന്തുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത യാസിര്‍ഷാ ഒരു ദിവസം കൊണ്ട് പത്തു വിക്കറ്റ് എന്ന നേട്ടം സ്വന്തം പേരിലേക്ക് കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിന്നിങ്സില്‍ പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രണ്ടു താരങ്ങളാണുള്ളത്. ഇന്ത്യയുടെ അനില്‍ കുംബ്ലെ, ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍. ഇപ്പോഴിതാ യാസിര്‍ ഷാ. ഇതില്‍ കുംബ്ലെ ഒരു ദിവസം കൊണ്ട് തന്നെ എതിര്‍ടീമിനെ കശക്കിയെറിഞ്ഞെങ്കില്‍ ലേക്കറിന് പത്തു വിക്കറ്റ് സ്വന്തമാക്കാന്‍ രണ്ടു ദിവസം വേണ്ടി വന്നു. എന്നാല്‍, കുംബ്ലെയുടെ പാത പിന്തുടര്‍ന്ന് യാസിര്‍ ഷായും ഒരു ദിവസം കൊണ്ട് തന്നെ എതിരാളികളെ ഒന്നടങ്കം എറിഞ്ഞിട്ടു.

Full View

യാസിര്‍ഷാ സൃഷ്ടിച്ച ചുഴലിക്കാറ്റില്‍ പറന്നുപോയത് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍മാരായിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 418 റണ്‍സ് പിന്തുടര്‍ന്ന കിവീസിന്റെ ആദ്യ ഇന്നിങ്സ് വെറും 90 റണ്‍സില്‍ ഒതുങ്ങി. 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി ഷാ എട്ടു വിക്കറ്റ് കൊയ്തെടുത്തു. ഫോളോഓണ്‍ ചെയ്ത കിവികളുടെ ആദ്യ രണ്ടു വിക്കറ്റുകള്‍ കൂടി ഷാ പിഴുതെടുത്തതോടെയാണ് ഒരു ദിവസം തന്നെ പത്തു വിക്കറ്റ് നേട്ടത്തിലേക്ക് ആ പാക് താരം എത്തിയത്.

Pakistan's Yassir Shah takes 10 wickets to rip NZ apart

The leg-spinner took eight in the first innings and another two during New Zealand's second dig.

Tags:    

Similar News