ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് വെട്ടിനുറുക്കി; ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു-യുവതിയും കാമുകനും അറസ്റ്റില്‍

കാമുകനുമായി ചേർന്നാണ് യുവതി ക്രൂരകൃത്യം നടത്തിയത്

Update: 2023-02-21 02:31 GMT
Editor : Shaheer | By : Web Desk
Advertising

ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി. അസം തലസ്ഥാനമായ ഗുവാഹത്തിക്കടുത്തുള്ള നൂൺമതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കൃത്യം നടത്തിയ വന്ദന കാളിത എന്നു പേരുള്ള യുവതി അറസ്റ്റിലായിട്ടുണ്ട്. കാമുകനുമായുള്ള വിവാഹേതരബന്ധമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് യുവതി ക്രൂരകൃത്യം നടത്തിയത്. കാമുകന്റെ സഹായത്തോടെ ഭർത്താവ് അമർജ്യോതി ദേ, ഭർതൃമാതാവ് ശങ്കാരി ദേ എന്നിവരെ കൊലപ്പെടുത്തി. രണ്ടുപേരുടെയും മൃതദേഹം കഷണങ്ങളായി വെട്ടിനുറുക്കുകയും ചെയ്തു.

ശേഷം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ശരീരഭാഗങ്ങൾ. പിന്നീട്, കാമുകൻ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി അയൽസംസ്ഥാനമായ മേഘാലയയിലെത്തിച്ചു. അവിടെ ചിറാപുഞ്ചിയിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വന്ദനയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുഴിച്ചിട്ട ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് ശങ്കാരിയുടെ ശരീരഭാഗങ്ങൾ പൊലീസ് മേഘാലയയിൽനിന്ന് കണ്ടെത്തിയത്. കൃത്യത്തിൽ മറ്റൊരാളും ഇവരെ സഹായിച്ചിട്ടുണ്ട്. വന്ദനയ്ക്കും കാമുകനും പുറമെ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമർജ്യോതിയെയും അമ്മയെയും കാണാനില്ലെന്ന് ഇവരുടെ ബന്ധു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലയുടെ ചുരുളഴിയുന്നത്. പരാതിയിൽ വന്ദനയ്‌ക്കെതിരെ സംശയവും ഉയർത്തിയിരുന്നു. കാമുകനുമായുള്ള ബന്ധം കുടുംബം പിടികൂടിയിരുന്നു. ഇതിൽ വലിയ തർക്കവും നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്.

Summary: Assam woman kills husband, mother-in-law, cuts bodies into pieces, hides body parts in fridge and later dumps in Meghalaya

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News