സർ സയ്യിദ് അഹമ്മദ് ഖാൻ ഇൻസ്റ്റിറ്റ്യൂഷനൽ അവാർഡ് സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്

ഈ മാസം 21ന് വൈകീട്ട് 6.30ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന സർ സയ്യിദ് ദിനാഘോഷ പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് അവാർഡ് സമ്മാനിക്കും

Update: 2023-10-16 14:18 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പ്രഥമ സർ സയ്യിദ് അഹമ്മദ്ഖാൻ ഇൻസ്റ്റിറ്റ്യൂഷനൽ അവാർഡ് വാഴയൂർ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്. അലീഗഡ് മുസ്‍ലിം സർവകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻറെ കേരള ഭാരവാഹികളാണ് അലീഗഡ് സ്ഥാപകൻ സർ സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണയ്ക്കായി പുരസ്കാരം ഏർപ്പെടുത്തിയത്. കേരളത്തിലെ വിവിധ കോളജുകളിൽനിന്നാണ് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

നാക് അക്രഡിറ്റേഷൻ ഒന്നാം സൈക്കിളിൽ 3.54 ഗ്രേഡോടെ A ++ നേടിയ സർട്ടിഫൈഡ് സ്ഥാപനമായതിനാലാണ് അവാർഡിന് അർഹത നേടിയതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 21ന് വൈകീട്ട് 6.30ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന സർ സയ്യിദ് ദിനാഘോഷ പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് അവാർഡ് സമ്മാനിക്കും.

കേരളത്തിലെ കോളജ്, സർവകലാശാല വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പ്രബന്ധമത്സരത്തിലെ വിജയിക്കുള്ള ഡോ. ഈശ്വരിപ്രസാദ് അവാർഡും ചടങ്ങിൽ വിതരണം ചെയ്യും. സർ സയ്യിദ് അഹമ്മദ് ഖാൻ എക്സ്റ്റൻഷൻ ലക്ചർ 'മതേതരത്വത്തിനെതിരെ ഉയർന്നുവരുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂനിവേഴ്സിറ്റിയിലെ ഡോ. കെ.എം അനിൽ ചേലേമ്പ്ര സംസാരിക്കും.

വിവിധ മേഖലകളിൽ പ്രവർത്തിച്ച് പ്രാവീണ്യം തെളിയിച്ച ഡോ. നാസർ യൂസുഫ്, ഡോ. ഹുസൈൻ രണ്ടത്താണി, കെ.കെ മെയ്തീൻ കുട്ടി, ഡോ. എ.ഐ യഹിയ, ഡോ. എൻ.പി അബ്ദുൽ അസീസ് എന്നിവരെ ആദരിക്കും. എ.എം.യു പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ഡോ. കെ.എം നസീഹ് മെറിറ്റ് അവാർഡും സമർപ്പിക്കുമെന്ന് എ.എം.യു ഓൾഡ് സ്റ്റുഡ്ൻസ് കേരള അസോസിയേഷൻ പ്രസിഡന്റ് എൻ.സി അബ്ദുല്ലക്കോയ, സെക്രട്ടറി ഡോ. എ.പി.എം മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.

Summary: Vazhayur Safi Institute receives the first Sir Syed Ahmed Khan Institutional Award in memory of the Aligarh Muslim University founder

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News