ട്രംപിനെ വെല്ലുവിളിച്ച് ഇറാനിയന്‍ സംവിധായക

Update: 2018-05-02 05:06 GMT
Editor : Muhsina
ട്രംപിനെ വെല്ലുവിളിച്ച് ഇറാനിയന്‍ സംവിധായക
Advertising

ഇറാനില്‍ നിന്ന് ഓസ്കര്‍ നോമിനേഷന്‍ നേടിയ ആദ്യ സംവിധായക നെര്‍ഗീസ് അബ്‌യാറാണ് ട്രംപിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഫര്‍സി ഭാഷയിലുള്ള നഫാസ് എന്ന ചിത്രത്തിനാണ് ഓസ്കര്‍ നോമിനേഷന്‍. ശ്വാസം എന്നാണ് നഫാസിന്റെ അര്‍ഥം. ചിത്രം..

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഇറാനിയന്‍ സംവിധായക നര്‍ഗീസ് അബ്‍യാര്‍. ഇറാന്‍ ജനതയുടെ ജീവിത സാഹചര്യം വ്യക്തമാക്കുന്ന തന്റെ ചിത്രം കാണാന്‍ ട്രംപ് തയ്യാറാകണമെന്ന് നെര്‍ഗീസ് ആവശ്യപ്പെട്ടു. ഇറാനെ കുറിച്ചുള്ള ട്രംപിന്റെ ധാരണകളെല്ലാം തിരുത്തുന്നതാണ് ചിത്രമെന്നും നെര്‍ഗീസ് പറഞ്ഞു.

ഇറാനില്‍ നിന്ന് ഓസ്കര്‍ നോമിനേഷന്‍ നേടിയ ആദ്യ സംവിധായക നെര്‍ഗീസ് അബ്‌യാറാണ് ട്രംപിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഫര്‍സി ഭാഷയിലുള്ള നഫാസ് എന്ന ചിത്രത്തിനാണ് ഓസ്കര്‍ നോമിനേഷന്‍. ശ്വാസം എന്നാണ് നഫാസിന്റെ അര്‍ഥം. ചിത്രം കണ്ടാല്‍ ഇറാന്‍ ഭീകരരാഷ്ട്രമാണെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തുമെന്നാണ് സംവിധായക നെര്‍ഗീസ് അബ്‍യാര്‍ പറയുന്നത്.

ബഹര്‍ എന്ന കൊച്ചുപെണ്‍കുട്ടിയുടെ ജീവിത കാഴ്ചകളിലോടെ കടന്നുപോകുന്ന ചിത്രം 1979ലെ ഇസ്ലാമിക് റെവല്യൂഷനും 1980ല്‍ ആരംഭിച്ച ഇറാന്‍ - ഇറാഖ് യുദ്ധവും ഇറാന്‍ ജനതയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് പറയുന്നത്.

തന്നേയും തന്റെ സഹോദരങ്ങളേയും വളര്‍ത്തി വലുതാക്കിയ പിതാവ് തങ്ങളെ വിട്ടുപോകുമോയെന്നതാണ് ബഹറിന്റെ ഏറ്റവും വലിയ പേടി. നിത്യ ആസ്തമ രോഗിയാണ് ബഹറിന്റെ പിതാവ്. ദരിദ്ര കുടുംബത്തിലുള്ള ബഹറിന്റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങളും കലുഷിതമായ സാമൂഹിക അന്തരീക്ഷം തടയിടുന്നതാണ് ചിത്രത്തില്‍ വിവരിക്കുന്നത്.

പശ്ചിമേഷ്യയില്‍ ഏറ്റവും വിദ്യാസന്പന്നര്‍ ഇറാന്‍ സ്ത്രീകളാണ്. എന്നാല്‍ മതവും സമൂഹവുമാണ് അവളുടെ വില്ലന്‍മാര്‍. എന്നാല്‍ ചിത്രം ഇസ്ലാം വിരുദ്ധമാണെന്നാരോപിച്ച് ഇറാനില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News