ഞാൻ പാടിയ പല പാട്ടുകളും സൂപ്പര്‍ഹിറ്റായതിനു പിന്നില്‍ ലാലിന്‍റെ പങ്കുണ്ട്, അത്ഭുതാദരങ്ങളോടെയല്ലാതെ അരികിലെത്താനാകില്ല; ഉണ്ണി മേനോന്‍

നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്

Update: 2022-01-24 06:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

മോഹന്‍ലാല്‍ ചിത്രങ്ങളിലെ പല സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കും ശബ്ദം പകര്‍ന്നിട്ടുള്ള ഗായകനാണ് ഉണ്ണി മേനോന്‍. ലാലിന്‍റെ കരിയറിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാവിന്‍റെ മകനിലെ വിണ്ണിലെ ഗന്ധര്‍വ്വന്‍ എന്ന പാട്ട് തന്നെ ഉദാഹരണം. ഇപ്പോള്‍ മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിലും മോണ്‍സ്റ്ററിലും ഉണ്ണി മേനോന്‍ പാടുന്നുണ്ട്. ലാലുമായുള്ള സൌഹൃദത്തിന്‍റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഉണ്ണി മേനോന്‍

ഉണ്ണി മേനോന്‍റെ കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്‍റെ പുറകിൽ ആ സിനിമകളിലെ ലാലിന്‍റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്. ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് മോൺസ്റ്റർ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്‌.

എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ costume ലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ comfortable ആക്കി വെയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

അവിടെ വെച്ച് ശ്രീ ആന്‍റണി പെരുമ്പാവൂരിനെയും ചിത്രത്തിന്‍റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്ര ചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്‍റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കട്ടെ....ലാലിന് ഒരിക്കൽ കൂടി എന്‍റെ സ്നേഹാദരങ്ങൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News