ബാള്‍ക്കന്‍ രാഷ്ട്രീയത്തെ കളിക്കളത്തിലെത്തിച്ച് ഷാക്കയും ഷാക്കിരിയും

കൈകള്‍ കോര്‍ത്ത് വെച്ചുള്ള ഈ ആഘോഷം അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തോട് ഉപമിക്കുന്നതാണെന്നാണ് ആരോപണം

Update: 2018-06-23 04:27 GMT
Granit Xhaka and Xherdan Shaqiri make the making the nationalist symbol  
Advertising

സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോളാഘോഷങ്ങള്‍ രാഷ്ട്രീയ സൂചകമായി മാറിയത് ചര്‍ച്ചയാകുന്നു. സെര്‍ബിയക്കെതിരെ ഗോള്‍ നേടിയ ഷാക്കയും ഷാക്കിരിയും അല്‍ബേനിയന്‍ പതാകയിലുള്ള ചിഹ്നത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് ആഘോഷിച്ചത്.

കൈകള്‍ കോര്‍ത്ത് വെച്ചുള്ള ഈ ആഘോഷം അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തോട് ഉപമിക്കുന്നതാണെന്നാണ് ആരോപണം. കൊസോവന്‍- അല്‍ബേനിയന്‍ വംശജനാണ് ഷാക്ക. പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറി. യുഗോസ്ലോവ്യയിലെ പഴയ രാഷ്ട്രീയ തടവുകാരന്‍ കൂടിയായിരുന്നു ഷാക്കയുടെ പിതാവ്. സഹോദരന്‍ ടോളന്റ് ഷാക്ക ഇപ്പോഴും കളിക്കുന്നത് അല്‍ബേനിയക്കായാണ്. ഗോള്‍ ജേഴ്സിയൂരി ആഘോഷിക്കുന്നതിന് മുമ്പ് ഷര്‍ദന്‍ ഷാക്കിരിയും കാണിച്ചു അതേ ആഗ്യം. ഷാക്കിരിക്കൊപ്പം ഷാക്കയും ചേര്‍ന്നു.

കൊസോവയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറിയവരാണ് ഷാക്കിരിയും കുടുംബവും. സെര്‍ബിയയുടെ കൊസോവ അധിനിവേശത്തില്‍ വലിയ നഷ്ടം ഷാക്കിരിയുടെ കുടുംബത്തിനുണ്ടായിട്ടുണ്ട്. ഇത് ബാല്യകാല ജീവിതത്തെ സാരമായി ബാധിച്ചിരുന്നെന്നും നേരത്തെ തന്നെ ഷക്കിരി പറഞ്ഞിരുന്നു. 2008ലാണ് സെര്‍ബിയയില്‍ നിന്ന് കൊസോവ സ്വതന്ത്രരായത്. എന്നാല്‍ സെര്‍ബിയ ഇതിപ്പോഴും അംഗീകരിച്ചിട്ടില്ല. ഒരു ബൂട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെയും മറുബൂട്ടില്‍ കൊസോവയുടെയും പതാകയുമായാണ് ഷക്കിരി ഇന്നലെ കളിക്കാനിറങ്ങിയത്. ആഘോഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴി വെച്ചിരിക്കുന്നത്.

ये भी पà¥�ें- പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി സ്വിറ്റ്സര്‍ലന്‍ഡ്

Tags:    

Similar News