ജപ്പാനും സെനഗലിനും ഒരേ പോയിന്റ്, എന്നിട്ടും ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതെങ്ങിനെ? 

ആറു പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്‍ നാല് വീതം പോയിന്റാണ് ഏഷ്യന്‍ ശക്തികളായ ജപ്പാനും ആഫ്രിക്കന്‍ കരുത്തരായ സെനഗലിനും

Update: 2018-06-28 16:21 GMT
Advertising

ഗ്രൂപ്പ് എച്ചിലെ അതിനിര്‍ണായക മത്സരത്തില്‍ കൊളംബിയ ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ജപ്പാന്‍ തോറ്റിട്ടും പ്രീക്വാര്‍ട്ടറിലെത്തി. അതും സെനഗലുമായി തുല്യപോയിന്റ് പങ്കിട്ടിട്ടും. ആറു പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്‍ നാല് വീതം പോയിന്റാണ് ഏഷ്യന്‍ ശക്തികളായ ജപ്പാനും ആഫ്രിക്കന്‍ കരുത്തരായ സെനഗലിനും. പോയിന്റ് തുല്യമായാല്‍ ഫെയര്‍പ്ലേ എന്ന നിയമമാണ് ഫിഫ അവലംബിക്കുക. ഈ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ജപ്പാന്‍ രണ്ടാം റൗണ്ടിലെത്തുന്നത്. മഞ്ഞ, ചുവപ്പ് കാര്‍ഡുകളാണ് ഫെയര്‍പ്ലേക്കായി പ്രധാനമായും നോക്കുക. സെനഗലിന് ആറു മഞ്ഞക്കാർഡുകൾ ലഭിച്ചതാണ് തിരിച്ചടിയായത്. ജപ്പാന് ആകെ ലഭിച്ചത് നാലു മഞ്ഞക്കാർഡുകളാണ്. ആദ്യമായാണ് ലോകകപ്പിൽ ഫെയർപ്ലേയുടെ ആനുകൂല്യത്തിൽ ഒരു ടീം പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കുന്നത്.

Tags:    

Similar News