ഞങ്ങള്‍ക്കൊപ്പം; ക്രൊയേഷ്യയെ പിന്തുണക്കാന്‍ പത്ത് കാരണങ്ങള്‍ നിരത്തി ഔദ്യോഗിക ട്വിറ്റര്‍

കൂടുതല്‍ ആളുകളും ഫ്രാന്‍സിനെ പിന്തുണക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പവും ആളെ കൂട്ടാനുള്ള ശ്രമമാണ് ക്രൊയേഷ്യയുടേത്

Update: 2018-07-15 14:08 GMT
Advertising

നിങ്ങളുടെ ഇഷ്ട ടീം ലോകകപ്പില്‍ നിന്ന് പുറത്തായെങ്കില്‍ തങ്ങളെ പിന്തുണക്കണമെന്ന് ക്രൊയേഷ്യ. തങ്ങളെ പിന്തുണക്കാന്‍ 10 കാരണങ്ങളും ക്രൊയേഷ്യ ഫുട്‌ബോള്‍ ടീമിന്റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ മുന്നോട്ട് വെക്കുന്നു. കൂടുതല്‍ ആളുകളും ഫ്രാന്‍സിനെ പിന്തുണക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പവും ആളെ കൂട്ടാനുള്ള ശ്രമമാണ് ക്രൊയേഷ്യയുടേത്.

ഏറ്റവും നല്ല ജേഴ്‌സി ക്രൊയേഷ്യയുടേതാണ്, ഒരുപാട് അവയവദാനങ്ങള്‍ നടക്കുന്ന രാജ്യമാണ്, മാനേജറടക്കം ടീമില്‍ വനിതാ പ്രാതിനിധ്യമുണ്ട്, അട്ടിമറികള്‍ ആസ്വദിക്കുന്ന ടീമാണ്, രാജ്യം ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍, അവധിക്കാലം ആസ്വദിക്കാന്‍ പറ്റിയ മനോഹരമായ രാജ്യമാണ്. ഇങ്ങനെ പത്ത് കാരണങ്ങള്‍ ട്വിറ്റര്‍ ക്രൊയേഷ്യ നിരത്തുന്നു.

ഇന്ന് രാത്രി 8.30ക്കാണ് ഫൈനല്‍ മത്സരം. ആദ്യമായാണ് ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ക്രൊയേഷ്യ ഇന്ന് വിജയിച്ചാല്‍ അത് ചരിത്രമാവും.

Tags:    

Similar News