ക്രൊയേഷ്യന്‍ ടീമില്‍ ‘അടി’; കലിനിച്ച് കളി മതിയാക്കി നാട്ടിലേക്ക് വണ്ടി കയറി
നൈജീരിയക്കെതിരായ മത്സരം. സൈഡ് ബെഞ്ചിലായിരുന്ന കലിനിച്ചിനെ രണ്ടാം പകുതിയില്‍ പരിശീലകന്‍ ഡാലിച്ച് ഇറക്കാന്‍ തീരുമാനിച്ചു.
ക്രൊയേഷ്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. മുന്നേറ്റ താരം നിക്കോളാ കലിനിച്ച് കളി മതിയാക്കി നാട്ടിലേക്ക് തരിച്ചു. കോച്ചുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം.
നൈജീരിയക്കെതിരായ മത്സരം. സൈഡ് ബെഞ്ചിലായിരുന്ന കലിനിച്ചിനെ രണ്ടാം പകുതിയില്‍ പരിശീലകന്‍ ഡാലിച്ച് ഇറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പുറം വേദനയെ തുടര്‍ന്ന് ഇറങ്ങാനാകില്ലെന്ന് പറഞ്ഞ് കലിനിച്ച് ഒഴിഞ്ഞുമാറി. ഇതാണ് ഇപ്പോഴുള്ള സംഭവങ്ങള്‍ക്ക് കാരണം. തന്റെ ടീമിലുള്ളവര്‍ ആരോഗ്യമുള്ളവരും എപ്പോഴും കളിക്കാന്‍ തയ്യാറാകുന്നവരുമായിരിക്കണമെന്ന് പരിശീലകന്‍ ഡാലിച്ച് വ്യക്തമാക്കി. നൈജീരിയയുമായുള്ള മത്സരത്തിന് മുമ്പ് നടന്ന പരിശീലനത്തില്‍ കലിനിച്ച് പങ്കെടുത്തിരുന്നതായും പരിശീലകന്‍ പറഞ്ഞു.
ക്രൊയേഷ്യ കളിച്ച കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നാലെണ്ണത്തിലും കലിനിച്ച് കളിച്ചിരുന്നില്ല. ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന് വേണ്ടിയാണ് കലിനിച്ച് കളിക്കുന്നത്. കലിനിച്ച് പോയ സാഹചര്യത്തില്‍ പകരം ഒരാളെ കണ്ടെത്തില്ലെന്നും 22 അംഗ ടീമുമായി മുന്നോട്ടുപോകുമെന്നും പരിശീലകന്‍ ഡാലിച്ച് പറഞ്ഞു. മറ്റന്നാള്‍ അര്‍ജന്റീനക്കെതിരെയാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം.