മഴവിൽ അഴകിൽ ഡി മരിയുടെ ത്രസിപ്പിക്കുന്ന ഗോൾ
കോർണറിൽ നിന്നും തൊടുത്തു വിട്ട ഷോട്ട് ഗോളിയെ കാഴ്ച്ചക്കാരനാക്കി നേരിട്ട് പോസ്റ്റിലേക്ക്
Update: 2018-09-02 05:56 GMT
ഫ്രഞ്ച് ലീഗ് വണ്ണിൽ കിടിലൻ മഴവിൽ ഗോളുമായി ഡി മരിയ. നിമസിനെതിരെയുള്ള മത്സസരത്തിനിടെയായിരുന്നു പി.എസ്.ജിക്ക് വേണ്ടി അർജന്റൈൻ സൂപ്പർ താരം കോർണർ കിക്ക് നേരിട്ട് വലയിലെത്തിച്ചത്.
ഡി മരിയക്ക് പുറമെ നെയ്മർ, എംബാപ്പെ, കവാനി എന്നിവരും
ഗോളുകൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പി.എസ്.ജി ജയിച്ചത്. സീസണിലെ ഡി മരിയയുടെ ആദ്യ ഗോളാണിത്. നിമസിനു വേണ്ടി അന്റോണിയോ ബോബിക്കൊൺ, ടെജി സവനിയർ എന്നിവരും ലക്ഷ്യം കണ്ടു.