റൊണാള്‍ഡോ പോയതോടെ റയല്‍ മാഡ്രിഡ് ഒരു ടീമായെന്ന് ബെയ്ല്‍

ആദ്യ പതിനൊന്നില്‍ തന്നെ ഉള്‍പ്പെടുത്താതതില്‍ അന്ന് സിദാനോട് ദേഷ്യമുണ്ടായിരുന്നെന്നും ബെയ്ല്‍ വെളിപ്പെടുത്തി

Update: 2018-09-17 16:35 GMT
Advertising

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ഗരെത് ബെയ്ല്‍. റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയായിരുന്നു മുമ്പ് കളി മെനഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല കളിയെന്നും അതിനാല്‍ കൂടുതല്‍ ഒത്തൊരുമയോടെ ടീമിന് കളിക്കുന്നത്. റൊണാള്‍ഡോ പോയതോടെ കുറച്ചുകൂടി ശാന്തമായി കളിക്കാനാകുന്നുണ്ട്. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ ബെയ്ല്‍ പ്രതികരിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 3-1ന് തോല്‍പ്പിച്ച് റയല്‍ കിരീടം നേടിയപ്പോള്‍ ബെയ്ല്‍ ഇരട്ടഗോളടിച്ചിരുന്നു. അന്ന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. ആദ്യ പതിനൊന്നില്‍ തന്നെ ഉള്‍പ്പെടുത്താതതില്‍ അന്ന് സിദാനോട് ദേഷ്യമുണ്ടായിരുന്നെന്നും ബെയ്ല്‍ വെളിപ്പെടുത്തി.

കഴിഞ്ഞ സീസണ്‍ അവസാനത്തോടെ റയല്‍ വിട്ട് റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് കൂടുമാറിയിരുന്നു. ഈ സീസണില്‍ പോര്‍ച്ചുഗീസ് താരമില്ലാതെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയും റയല്‍ നേടി.

Tags:    

Similar News