13 മിനിറ്റിനുള്ളില്‍ നാല് ഗോള്‍ നേടിയ എംബാപ്പെ, മത്സരശേഷം പറഞ്ഞത് ഇങ്ങനെ...

അതും 13 മിനിറ്റിനുള്ളില്‍ നാല് ഗോളുകള്‍ ലിയോണിന്‍റെ വലയില്‍ എത്തിച്ച എംബാപ്പെ ലിയോണിനെ വേട്ടയാടി വീഴ്‍ത്തുകയായിരുന്നു. 61, 66, 69, 74 മിനിറ്റുകളിലായിരുന്നു എംബാപ്പെ പൊട്ടിത്തെറിച്ചത്. 

Update: 2018-10-08 04:54 GMT
13 മിനിറ്റിനുള്ളില്‍ നാല് ഗോള്‍ നേടിയ എംബാപ്പെ, മത്സരശേഷം പറഞ്ഞത് ഇങ്ങനെ...
AddThis Website Tools
Advertising

ഫ്രഞ്ച് ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ ലിയോണിനെ തകര്‍ത്തെറിയുകയായിരുന്നു പാരിസ് സെന്‍റ് ജെര്‍മന്‍. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ലിയോണിനെ പി.എസ്.ജി പിച്ചിച്ചീന്തിയത്. ഒമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് സൂപ്പര്‍താരം നെയ്മര്‍ തുടങ്ങിയവെച്ച ഗോള്‍വേട്ട രണ്ടാം പകുതിയിലാണ് ലോകകപ്പിലെ മിന്നുംതാരം കെയ്‍ലിയന്‍ എംബാപ്പെയിലൂടെ പി.എസ്.ജി പൂര്‍ത്തിയാക്കിയത്.

അതും 13 മിനിറ്റിനുള്ളില്‍ നാല് ഗോളുകള്‍ ലിയോണിന്‍റെ വലയില്‍ എത്തിച്ച എംബാപ്പെ ലിയോണിനെ വേട്ടയാടി വീഴ്‍ത്തുകയായിരുന്നു. 61, 66, 69, 74 മിനിറ്റുകളിലായിരുന്നു എംബാപ്പെ ലിയോണിന്റെ വല തുളച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് എംബാപ്പെ പറഞ്ഞ വാക്കുകളാണ് മൈതാനത്തെ യുവതാരങ്ങള്‍ക്ക് പ്രചോദനമായിരിക്കുന്നത്. കാല്‍പ്പന്ത് കളിയോടുള്ള തന്‍റെ അഭിനിവേശം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു ഈ കൌമാരതാരത്തിന്‍റെ വാക്കുകള്‍.

13 മിനിറ്റിനുള്ളില്‍ നാല് ഗോളുകള്‍ നേടിയെങ്കിലും താന്‍ കുറച്ച് കൂടി ഗോളുകള്‍ നേടണമായിരുന്നുവെന്നാണ് എംബാപ്പെ പറഞ്ഞത്. ലിയോണ്‍ ഗോള്‍കീപ്പര്‍ അന്തോണി ലോപ്പസിന്‍റെ മികവ് കൊണ്ട് എംബാപ്പെയുടെ ചില മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞിരുന്നു. പിന്നെ നിര്‍ഭാഗ്യവും. ഇതാണ് എംബാപ്പെ ചൂണ്ടിക്കാട്ടിയത്. തുടക്കത്തില്‍ തന്നെ തനിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. താന്‍ കൂടുതല്‍ ഗോളുകള്‍ നേടണമായിരുന്നു. സഹതാരങ്ങളുടെ ഉറച്ച പിന്തുണ തനിക്കുണ്ടെന്ന് അറിയാം. അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതും ഒരു മുന്നേറ്റക്കാരന്‍റെ ചുമതലയാണെന്ന് എംബാപ്പെ പറഞ്ഞു.

Tags:    

Similar News