ഒക്ടോബർ 25 മുതൽ നവംബർ രണ്ടുവരെ മെസ്സി കേരളത്തിൽ
മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
Update: 2025-01-11 16:15 GMT
കോഴിക്കോട്: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിൽ ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ രണ്ടുവരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്.