എഫ്.എ കപ്പ്: ഗോളിൽ ആറാടി സിറ്റി; ചെൽസിക്കും ലിവർപൂളിനും ഗംഭീര ജയം

Update: 2025-01-12 04:42 GMT
Editor : safvan rashid | By : Sports Desk
Advertising

ലണ്ടൻ: എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ലിവർപൂളിനും ഗംഭീര വിജയം. സാൽഫോർഡ് സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത എട്ടുഗോളുകൾക്കും മോർകാമ്പയെ ചെൽസി എതിരില്ലാത്ത അഞ്ചുഗോളുകൾക്കും തകർത്തു. അക്രിങ്ടൺ സ്റ്റാൻലിയെ നാലുഗോളുകൾക്കാണ് ലിവർപൂൾ പരാജയ​പ്പെടുത്തിയത്. ഫോമിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ല്യൂട്ടൺ ടൗണിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കും തോൽപ്പിച്ചു. അ

ജെയിംസ് മക്കാറ്റിയുടെ ഹാട്രിക്കും ജെർമി ഡോക്കുവിന്റെ ഇരട്ടഗോളുകളും ഡിവിൻ മുബാമ, നിക്കോ ഒറേലി, ജാക്ക് ഗ്രീലിഷ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് കൂറ്റൻവിജയം നൽകിയത്.

ജാവോ ഫെലിക്സിന്റെയും ടോസിൻ അഡറാബിയോയുടെയും ഇരട്ട ഗോളുകളും ക്രിസ്റ്റഫർ എൻകുകുവിന്റെ ഗോളുമാണ് ചെൽസിക്ക് തകർപ്പൻ വിജയം നൽകിയത്. ഡിയഗോ ജോട്ട, അലക്സാണ്ടർ അർനോൾഡ്, ജെയ്ഡൻ ഡാൻസ്, ഫെഡറിക്കോ ചിയേസ എന്നിവരാണ് ലിവർപൂളിന്റെ ഗോൾ നേട്ടക്കാർ.

ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ആഴ്സണലും മാഞ്ചസ്റ്റർ യുനൈറ്റഡും നേർക്കുനേർ പോരടിക്കും. ഗണ്ണേഴ്സ് തട്ടകമായ എമിറേറ്റ്സിൽ ഇന്ത്യൻ സമയം 8.30നാണ് മത്സരം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News