ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കണം; എതിരാളി ജംഷഡ്പൂര്‍ 

ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കേരളാ ബ്ലാസ്റ്റേര്‍സ് ആരാധകരായ മഞ്ഞപ്പട  

Update: 2018-12-04 05:41 GMT
ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കണം; എതിരാളി ജംഷഡ്പൂര്‍ 
AddThis Website Tools
Advertising

ഐ.എസ്.എല്ലില്‍ ഇന്ന് നടക്കുന്ന ഹോം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂര്‍ എഫ്.സിയുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ നാലാം സ്ഥാനക്കാരായ ജംഷഡ്പൂരിനെതിരെ ഏതുവിധേനയും ജയിക്കാനുറച്ചാവും കേരളാ ടീം ഇന്ന് കളത്തിലിറങ്ങുക. എന്നാല്‍ തുടര്‍ ച്ചയായ ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട.

ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കടന്ന് പോകുന്നത്. ബ്ലാസ്റ്റേഴ്സി ന്റെ ആവേശമായ ആരാധകകൂട്ടമായ മഞ്ഞപ്പട ടീമിനെ കയ്യൊഴിഞ്ഞ മട്ടാണ്. തുടര്‍ച്ചയായ തോല്‍വികളും സമനിലകളുമായി ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് സീസണില്‍ നേടാനായത് ഒരേ ഒരു ജയം മാത്രമാണ്.

ഇന്നത്തെ എതിരാളികളായ ജംഷഡ്പൂര്‍ എഫ്.സിയാവട്ടെ തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് കരകയറിക്കഴിഞ്ഞു. എന്നാല്‍ ഇനിയുള്ള എല്ലാ മത്സരങ്ങൾ ജയിച്ചാലും മറ്റുള്ള ടീമുകളുടെ പ്രകടനവും കണക്കിലെ കളികളും അനുകൂലമായെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിനു ടൂർണമെന്റില്‍ നിലനിൽപ്പുള്ളൂ എന്ന അവസ്ഥയിലാണ്. ഇന്നത്തെ മത്സരം ഏതുവിധേനയും ജയിച്ച് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്.

Tags:    

Similar News