ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിച്ച് അബൂദബിയിലെ കാസര്‍ഗോഡ് സ്വദേശികള്‍
എങ്കിലും, പെരുന്നാള്‍ ദിവസത്തെ വര്‍ണാഭമാക്കി കടന്നുവന്ന ഇവരുടെ വേഷം മറ്റുള്ളവരുടെ കണ്ണും കരളും കവരുന്നതായി
ഓണമെത്തിയാല്‍ ഓണക്കോടി നിര്‍ബന്ധമാണ്. പെരുന്നാളിന് പുത്തന്‍ വസ്ത്രം സുന്നത്തുമാണ്. ഓണവും പെരുന്നാളും ഒന്നിച്ചെത്തിയാല്‍ എന്ത് ചെയ്യും. അബൂദബിയിലെ കാസര്‍ഗോഡ് സ്വദേശികളായ യുവാക്കള്‍ പെരുന്നാളിന് പള്ളിയിലെത്തിയത് ഇങ്ങനെയാണ്.
ഓണക്കോടിയായി വെള്ളി കസവുള്ള കൈത്തറി മുണ്ട്. പെരുന്നാളിന്റെ പളപളപ്പുള്ള കണ്ണഞ്ചും നിറത്തില്‍ കൂര്‍ത്ത. കണ്ണ് നിറയെ സുറുമ. അന്‍പതിലേറെ പേര്‍ ഒരുപോലെ ഒരേ നിറമുള്ള വേഷമിട്ട് പള്ളിയില്‍ വരാനായിരുന്നു പ്ലാന്‍.
നാട്ടിലെ വസ്ത്രനിര്‍മാതാക്കള്‍ ഒരേ നിറത്തില്‍ ആവശ്യമുള്ള അളവില്‍ റെഡിമെയ്ഡ് കൂര്‍ത്ത നിര്‍മിക്കാത്തത് ഈ പ്രവാസി മൊഞ്ചന്‍മാര്‍ക്ക് തിരിച്ചടിയായി. നിറത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് ഇവര്‍ക്ക് വിട്ടുവീഴ്ച വേണ്ടി വന്നു. എങ്കിലും, പെരുന്നാള്‍ ദിവസത്തെ വര്‍ണാഭമാക്കി കടന്നുവന്ന ഇവരുടെ വേഷം മറ്റുള്ളവരുടെ കണ്ണും കരളും കവരുന്നതായി. ആഘോഷം ഏതായാലും കാസര്‍കോട്ടുകാര്‍ക്ക് ഒരു ഡ്രസ്കോഡൊക്കെ കാണും അത് നാട്ടിലായാലും ശരി, ഗള്‍ഫിലായാലും ശരി.