ഖത്തറില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

Update: 2018-01-11 11:56 GMT
Editor : Subin
ഖത്തറില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്
Advertising

രാജ്യത്തിന്‍െറ ദക്ഷിണ മേഖലയില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത്തെ താപനിലയില്‍ നിന്നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

Full View

ഖത്തറില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില ഇനിയും കൂടുമെന്നും ജനങ്ങള്‍ അതിനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും ഖത്തര്‍ മെട്രോളജി ഡിപ്പാര്‍ട്ടുമെന്‍റ് അറിയിച്ചു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഉയര്‍ന്ന താപനില ഉണ്ടാകുമെന്നാണ് പ്രവചനം.

അന്തരീക്ഷ മര്‍ദ്ദമുയരുന്നതിനാല്‍ ഖത്തറിലുടനീളം അടുത്ത രണ്ട് ദിവസം ചൂട് ഇനിയും ശക്തി പ്രാപിക്കുമെന്നാണ് ഖത്തര്‍ മെട്രോളജി ഡിപ്പാര്‍ട്ടുമെന്‍റ് അറിയിച്ചത്‌ .ഇപ്പോള്‍തന്നെ കനത്ത ചൂടില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്തിന്‍െറ ദക്ഷിണ മേഖലയില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത്തെ താപനിലയില്‍ നിന്നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

ഇതിനൊപ്പം രാജ്യത്തിന്‍െറ ചില മേഖലകളില്‍ ചൂടുകാറ്റ് 38 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ ഉണ്ടായേക്കുമെന്നും അറിയിപ്പുണ്ട്. കടലില്‍ പോകുന്നവര്‍ കാറ്റിനെ കരുതിയിരിക്കണമെന്നും ജനങ്ങള്‍ ഈ ദിവസങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കണമെന്നും മെട്രോളജി ഡിപ്പാര്‍ട്ടുമെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡിപ്പാര്‍ട്ടുമെന്‍റ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News