ചിക്കിംഗ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
രണ്ടുമാസത്തിനകം യുകെയിലും പിന്നീട് ഇന്തോനേഷ്യയിലും ശാഖകള്‍ തുറക്കാനാണ് ഉടമകളായ അല്‍ബയാന്‍ ഫുഡ്സ് പദ്ധതിയിടുന്നത്
യുഎഇയിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡായ 'ചിക്കിംഗ്' കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രണ്ടുമാസത്തിനകം യുകെയിലും പിന്നീട് ഇന്തോനേഷ്യയിലും ശാഖകള്‍ തുറക്കാനാണ് ഉടമകളായ അല്‍ബയാന്‍ ഫുഡ്സ് പദ്ധതിയിടുന്നത്.
എട്ട് രാജ്യങ്ങളിലായി 123 ശാഖകളാണ് ചിക്കിംഗിനുള്ളത്. പുതിയ ശാഖ അബൂദബിയിലെ മുസഫയില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ചു. യുഎഇയിലെ എണ്‍പതാമത്തെ ശാഖയാണിത്. യുഎഇയില്‍ 20 ശാഖകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ടെന്നും ഗള്‍ഫില്‍ സൗദിയിലേക്കും, യൂറോപ്പില്‍ യു കെയിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മലേഷ്യ, ഐവറികോസ്റ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കുന്നതോടൊപ്പം ഇന്തോനേഷ്യയില്‍ പ്രവര്‍ത്തനം തുടങ്ങാനും പദ്ധതിയുണ്ട്. അബൂദബി മുസഫ ഷാബിയയില്‍ തുറന്ന ശാഖയുടെ ഉദ്ഘാടനം അല്‍ബയാല്‍ ഫുഡ്സ് എം ഡി എ.കെ. മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.