ഖത്തര്‍ ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൌദി അല്ലെന്ന് ദി ഇന്റിപെന്റന്റ്

Update: 2018-04-22 13:17 GMT
Editor : Jaisy
ഖത്തര്‍ ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൌദി അല്ലെന്ന് ദി ഇന്റിപെന്റന്റ്
ഖത്തര്‍ ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൌദി അല്ലെന്ന് ദി ഇന്റിപെന്റന്റ്
AddThis Website Tools
Advertising

2022 ഫിഫ ലോക കപ്പ് ദോഹയില്‍ നിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഉപരോധരാജ്യങ്ങള്‍ ലക്ഷ്യമിട്ടതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു

ഖത്തറിനുമേലുള്ള ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്റിപെന്റന്റ് . 2022 ഫിഫ ലോക കപ്പ് ദോഹയില്‍ നിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഉപരോധരാജ്യങ്ങള്‍ ലക്ഷ്യമിട്ടതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

Full View

2022 ലെ ഫിഫ ലോകകപ്പ് ദോഹയില്‍ നിന്ന് മാറ്റിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കുമെന്ന് പറഞ്ഞ .ഉപരോധ രാജ്യങ്ങളിലൊന്നിന്റെ ഉന്നത പോലീസ് മേധാവി യുടെ പ്രസ്താവനയെ മുന്‍ നിര്‍ത്തിയാണ് , ഖത്തറിനെതിരായ നീക്കത്തിന് പിന്നില്‍ ലോകകപ്പ് മാറ്റുക എന്ന ലക്ഷ്യമാണുള്ളതെന്ന് ബ്രിട്ടനിലെ ദി ഇന്റിപെന്റന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും പത്രം അഭിപ്രായപ്പെട്ടു. രാജ്യത്തിനുമേല്‍ അസ്ഥിരതയുണ്ടെന്ന് വരുത്തിതീര്‍ത്ത് ലോക ഫുട്‌ബോള്‍ മാമാങ്കം ഖത്തറില്‍ നടത്താതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഉപരോധക്കാര്‍ ലക്ഷ്യമിട്ടെതെന്നും പത്രം വിലയിരുത്തി. ഖ​​ത്തറിന്റെ വ​​ള​​ർ​​ച്ച​​യി​​ലും ലോ​​ക ക​​പ്പ് ഖ​​ത്ത​​റി​​ൽ ന​​ട​​ക്കു​​ന്ന​​ത് ത​​ങ്ങ​​ൾ​​ക്ക് കു​​റ​​വാ​​ണെ​​ന്ന കാ​​ഴ്ച​​പ്പാ​​ടു​​മാ​​ണ് ഇ​​ത്ത​​ര​​മൊ​രു നീ​​ക്ക​​ത്തി​​ന് ഈ ​​രാ​​ജ്യ​​ങ​​ളെ േപ്ര​​രി​​പ്പ​​ച്ച​​തെ​​ന്ന ​​വില​​യി​​രു​​ത്ത​​ലാ​​ണ് പ​​ത്രം ന​​ട​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ ലോ​​ക ക​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു ച​​ർ​​ച്ച​​ക​​ൾ​​ക്കും ഇ​​നി പ്ര​​സ​​ക്തി​​യി​​ല്ലെ​​ന്ന് ഖ​​ത്ത​​ർ ഗ​​വ​​ൺ​​മെന്റ് വക്താ​​വ് ശൈ​​ഖ് സൈ​​ഫ് ബി​​ൻ അ​​ഹ്മ​​ദ് ബി​​ൻ സൈ​​ഫ് ആ​​ൽ​​ഥാ​​നി വ്യ​​ക്ത​​മാ​​ക്കി. ഇ​​ത്ത​​ര​​മൊ​​രു ച​​ർ​​ച്ച അ​​ട​​ഞ്ഞ അ​​ധ്യാ​​യ​​മാ​​ണ്. ഇ​​ങ്ങ​​നെ​​യൊ​​രു നീ​​ക്കം ആ​​രെ​​ങ്കി​​ലും ന​​ട​​ത്തു​​ന്നുണ്ടെങ്കി​​ൽ അ​​ത് അ​​ന്താ​​രാ​​ഷ്ട്ര നി​​യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യു​​ള​​ള വെ​​ല്ലു​​വി​​ളി​​യാ​​ണ്. ഇ​​ത്ത​​ര​​മൊ​​രു നീ​​ക്ക​​ത്തി​​ൽ ഈ ​​രാ​​ജ്യ​​ങ്ങ​​ൾ വി​​ട്ട് നി​​ൽ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം വ​​ശ്യ​​പ്പെ​​ട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News