3000 പേര്‍ക്ക് ജോലി നല്‍കും; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി രവി പിള്ള

Update: 2018-04-24 01:07 GMT
3000 പേര്‍ക്ക് ജോലി നല്‍കും; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി രവി പിള്ള
3000 പേര്‍ക്ക് ജോലി നല്‍കും; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി രവി പിള്ള
AddThis Website Tools
Advertising

സൗദിയില്‍ തൊഴില്‍നഷ്ടം സംഭവിച്ച ഇന്ത്യക്കാര്‍ക്ക് തുണയായി ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ രവി പിള്ള രംഗത്ത്.

സൗദിയില്‍ തൊഴില്‍നഷ്ടം സംഭവിച്ച ഇന്ത്യക്കാര്‍ക്ക് തുണയായി ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ രവി പിള്ള രംഗത്ത്. മെക്കാനിക്കല്‍ ട്രേഡ് രംഗത്ത് പരിചയമുള്ള മൂവായിരം പേര്‍ക്ക് തന്റെ സ്ഥാപനങ്ങളില്‍ ഉടന്‍ ജോലി നല്‍കുമെന്ന് രവി പിള്ള അറിയിച്ചു. ഇതിനു പുറമെ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News