പുതുവർഷത്തിൽ യു.എ.ഇയിൽ ഇന്ധനവില ഉയരും
പെട്രോളിന് നാല് ശതമാനം വർധനയായിരിക്കും ഉണ്ടാവുക
പുതുവർഷത്തിൽ യു.എ.ഇയിൽ ഇന്ധനവില ഉയരും. പെട്രോളിന് നാല് ശതമാനം വർധനയായിരിക്കും ഉണ്ടാവുക. യു.എ.ഇ ഊർജ്ജ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
നിലവിൽ 2.15 ദിർഹം ഈടാക്കുന്ന സൂപ്പർ 98 ഗ്രേഡ് പെട്രോളിന് 2.24 ദിർഹമായിരിക്കും വില 2.04 ദിർഹം വിലയുള്ള സ്പെഷ്യൽ 95 ന് 2.12 ദിർഹം വിലയാകും. 1.97 ദിർഹത്തിന്റെ ഇ പ്ലസിന് 2.05 ആയിരിക്കും പുതിയ വില. ഡീസലിന് ആറ് ശതമാനം വർധിച്ച് 2.33 ദിർഹമാകും. ജനുവരിയിൽ നിലവിൽ വരുന്ന വാറ്റ് ഉൾപ്പെടെയുള്ള വിലയാണിത്. കഴിഞ്ഞ ജൂലൈ മുതൽ ഏകദേശം 38 ഫിൽസിന്റെ വർധനയാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ ക്രൂഡ് ഒായിൽ വില ബാരലിന് 60 ഡോളറായിരിക്കുകയാണ്. രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ആഗോള വിപണിയിൽ എന്നവില ഉയരുന്ന പ്രവണത നിലനിൽക്കുന്നതിനാൽ വരും മാസങ്ങളിലും യു.എ.ഇയിൽ പെട്രോൾ, ഡീസൽ നിരക്ക് കൂടാൻ തന്നെയാകും സാധ്യതയെന്ന് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നു.