യുഎഇയില്‍ കമ്പനികളുടെ ബോര്‍ഡുകളില്‍ സ്ത്രീപങ്കാളിത്തം നാമമാത്രം

Update: 2018-04-29 05:19 GMT
Editor : admin | admin : admin
യുഎഇയില്‍ കമ്പനികളുടെ ബോര്‍ഡുകളില്‍ സ്ത്രീപങ്കാളിത്തം നാമമാത്രം
Advertising

യുഎഇയിലെ എല്ലാ തുറകളിലും വനിതകള്‍ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും കമ്പനി ബോര്‍ഡുകളില്‍ അവരുടെ പങ്കാളിത്തം തുലോം കുറവാണെന്ന് റിപ്പോര്‍ട്ട്.

യുഎഇയിലെ എല്ലാ തുറകളിലും വനിതകള്‍ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും കമ്പനി ബോര്‍ഡുകളില്‍ അവരുടെ പങ്കാളിത്തം തുലോം കുറവാണെന്ന് റിപ്പോര്‍ട്ട്. വിവേചനം പരിഹരിക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ തലങ്ങളില്‍ നടപടി ഉണ്ടായേക്കും.

യുഎഇ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ബോര്‍ഡുകളില്‍ രണ്ടു ശതമാനത്തിനും ചുവടെ മാത്രമാണ് വനിതാ പങ്കാളിത്തം. അബൂദബി, ദുബൈ വിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 111 വനിതകള്‍ മാത്രമാണ് ബോര്‍ഡ് അംഗങ്ങളായുള്ളതെന്ന് അറബ് വനിതാസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ലണ്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ ഓഹരി വിപണികളില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ 25 ശതമാനം വരെ വനിതാ പ്രാതിനിധ്യമുണ്ട്. കമ്പനി ബോര്‍ഡുകളില്‍ ഉള്‍പ്പെടെ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തി കൊണ്ടുവരണമെന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് മുമ്പാകെ അധികൃതര്‍ ഇക്കാര്യം നിര്‍ദേശിച്ചതുമാണ്. സെക്യൂരിറ്റീസ് ആന്റ് കമോഡിറ്റീസ് അതോറിറ്റി ഏപ്രില്‍ മാസം ഇതു സംബന്ധിച്ച മാര്‍ഗരേഖയും പുറത്തിറക്കി. കമ്പനി ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നതാണ് മാര്‍ഗരേഖ പറയുന്നത്. എന്നാല്‍ പ്രയോഗതലത്തില്‍ ഇത് വിജയിക്കാന്‍ കുറച്ചു കൂടി സമയം വേണ്ടി വരുമെന്നാണ് സ്വകാര്യ കമ്പനികള്‍ വ്യക്തമാക്കുന്നത്.

രണ്ടു ശതമാനത്തിലും കുറഞ്ഞതാണ് നിലവിലുള്ള പ്രാതിനിധ്യം എന്നത് കുറേക്കൂടി കടുത്ത നടപടികള്‍ക്ക് അധികൃതരെ പ്രേരിപ്പിക്കും. സമയബന്ധിതമായി ഇക്കാര്യത്തില്‍ പ്രാതിനിധ്യം ഉയര്‍ത്തി കൊണ്ടു വരണമെന്ന ആവശ്യം ശക്തമാണ്. യുഎഇയില്‍ കമ്പനി ഭരണ സമിതികളില്‍ വനിതാ പ്രാതിനിധ്യം ഉയരുന്നതോടെ മറ്റു ഗള്‍ഫ് രാജ്യങ്ങളും അത് മാതൃകയാക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News