ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയേറി

Update: 2018-05-01 23:10 GMT
Editor : Muhsina
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയേറി
Advertising

ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ പുതിയ നാല് പുസ്തകങ്ങളും അദ്ദേഹം മേളയില്‍ പ്രഖ്യാപിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍..

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ പുതിയ നാല് പുസ്തകങ്ങളും അദ്ദേഹം മേളയില്‍ പ്രഖ്യാപിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ മേളയിലുണ്ട്.

Full View

എന്റെ പുസ്തകത്തില്‍ ഒരു ലോകം എന്ന സന്ദേശവുമായാണ് മുപ്പത്തിയാറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയേറിയത്. ചരിത്രാന്വേഷണവും കവിത ചര്‍ച്ചയും ഉള്‍പ്പെടെ തന്റെ നാല് പുതിയ പുസ്തകങ്ങള്‍ കൂടി ഡോ. ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനവേളയില്‍ പ്രഖ്യാപിച്ചു. ഈവര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വത്തിനുള്ള പുരസ്കാരം മുന്‍ ഈജിപ്ഷ്യന്‍ സാംസ്കാരിക മന്ത്രി ഡോ. മുഹമ്മദ് സാബിര്‍ അറബിന് സമ്മാനിച്ചു. കൂടുതല്‍ വിപലുമായ പുസ്തകമേളയാണ് ഇത്തവണത്തേത്.

ഇന്ത്യന്‍ പവലിയനൊപ്പം മീഡിയവണിന്റെ യൂ ആര്‍ ഓണ്‍ എയര്‍ മല്‍സരവും കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണറും എഴുത്തുകാരനുമായ വികാസ് സ്വരൂപ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ എക്സ്പോ സെന്ററില്‍ നിന്നും മൂഈനുദ്ദിനൊപ്പം ഷിനോജ് ഷംസുദ്ദീന്‍ മീഡിയവണ്‍

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News