ഈദ്​ അവധി ആഘോഷം പ്രമാണിച്ച്​ ദുബൈയിലും അബൂദബിയിലും സൗജന്യ പാര്‍ക്കിങ്​

Update: 2018-05-09 07:14 GMT
Editor : Jaisy
ഈദ്​ അവധി ആഘോഷം പ്രമാണിച്ച്​ ദുബൈയിലും അബൂദബിയിലും സൗജന്യ പാര്‍ക്കിങ്​
ഈദ്​ അവധി ആഘോഷം പ്രമാണിച്ച്​ ദുബൈയിലും അബൂദബിയിലും സൗജന്യ പാര്‍ക്കിങ്​
AddThis Website Tools
Advertising

അടുത്ത ഏതാനും ദിവസങ്ങൾ പൊതുഗതാഗത രംഗത്ത്​ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു

ഈദ്​ അവധി ആഘോഷം പ്രമാണിച്ച്​ ദുബൈയിലും അബൂദബിയിലും സൗജന്യ പാർക്കിങ്​ സൗകര്യം. അടുത്ത ഏതാനും ദിവസങ്ങൾ പൊതുഗതാഗത രംഗത്ത്​ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

സൗജന്യ പാർക്കിങ്ങ്​ സംവിധാനം വെള്ളിയാഴ്ച മുതൽ തന്നെ നടപ്പിലാകും. പെരുന്നാൾ 25ന്​ ഞായറാഴ്ചയാണെങ്കിൽ 28ാം തീയതി രാ​വിലെ 8 വരെയും പെരുന്നാൾ തിങ്കളാഴ്ചയായാൽ ഒന്നാം തീയതി രാവിലെ 8 വരെയുമാണ്​ സൗജന്യ പാർക്കിംഗ്​ ലഭിക്കുകയെന്ന്​ അബൂദബിയിലെ ഇൻറഗ്രേറ്റഡ്​ ട്രാന്‍സ്പോർട്ട്​ സെന്റര്‍ , ദുബൈ റോഡ്​ ഗതാഗത അതോറിറ്റി എന്നിവയുടെ അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിക്കണമെന്നും വാഹനങ്ങൾ ഇടുന്നത്​ പൊതു പാർക്കിങ്​ ഇടങ്ങളിൽ ആണ് എന്ന്​ ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ദുബൈ ഫിഷ്​ മാർക്കറ്റ്​, ബഹുനില പാർക്കിംഗ്​ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഈ സൗജന്യം ലഭ്യമാവില്ല. 25ന്​ പെരുന്നാളായാൽ അബൂദബി നഗരസഭാ ഗതാഗത അതോറിറ്റി യുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ ഈദ്​ അവധി 28 വരെയാണ്​. 26നാണെങ്കിൽ ഇത്​ ജൂലൈ ഒന്നു വരെ തുടരും.

അബൂദബി അൽ ​​ഐൻ റൂട്ടിൽ ഒഴികെ എമിറേറ്റിലെ ബസ്​ സർവീസുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം തന്നെ തുടരും. ഈ റൂട്ടിൽ രാവിലെ സാധാരണ നിലയിൽ ബസുകൾ ഓടും. ഒരു മണി മുതൽ ആറു വരെ എല്ലാ 15 മിനിറ്റിലും ബസുകളുണ്ടാവും. ദുബൈ മെട്രോ, ബസ്​, വാട്ടർ ടാക്സി എന്നിവയുടെ സർവീസ്​ സമയം ദീർഘിപ്പിച്ചിട്ടുണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News