ആറു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വിലക്ക്​ കുവൈത്ത് പിൻവലിച്ചു

Update: 2018-05-09 07:34 GMT
Editor : Jaisy
ആറു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വിലക്ക്​ കുവൈത്ത് പിൻവലിച്ചു
Advertising

രാജ്യങ്ങൾ പക്ഷിപ്പനി മുക്​തമായെന്ന്​ ബോധ്യപ്പെട്ടതിനെ തുടർന്നാണ്​ പക്ഷി ഇറച്ചി മുട്ട അനുബന്ധ ഉൽപന്നങ്ങൾ എന്നിവക്കെർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത്

ആറു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വിലക്ക്​ കുവൈത്ത് പിൻവലിച്ചു . രാജ്യങ്ങൾ പക്ഷിപ്പനി മുക്​തമായെന്ന്​ ബോധ്യപ്പെട്ടതിനെ തുടർന്നാണ്​ പക്ഷി ഇറച്ചി മുട്ട അനുബന്ധ ഉൽപന്നങ്ങൾ എന്നിവക്കെർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത്.

Full View

സ്വീഡൻ, പോളണ്ട്​, ഹംഗറി, ആസ്​ട്രേലിയ, ചിലി, ഫിലിപ്പീൻസ്​, ജോർദാൻ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് വാണിജ്യ മന്ത്രാലയം എടുത്തുമാറ്റിയത് . അമേരിക്കയിലെ ടെനീസി അലബാമ സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട് . അതേസമയം ഇറക്കുമതി പുനരാരംഭിച്ചാലും ശക്തമായ നിരീക്ഷണം തുടരുമെന്ന് കുവൈത്ത്​ മുനിസിപ്പാലിറ്റി അറിയിച്ചു . ഈ വര്‍ഷം തുടക്കത്തിൽ രാജ്യത്തെ ചിലഭാഗങ്ങളിൽ പക്ഷികളിൽ രോഗം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിൽനിന്ന് പക്ഷികളും പക്ഷി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനു കുവൈത്ത് ​ വിലക്ക്​ ഏർപ്പെടുത്തിയത്​.പക്ഷിപ്പനി മുക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സാഹചര്യത്തിൽ ​ വിലക്ക്​ ഘട്ടംഘട്ടമായി പിൻവലിക്കുകയും മിക്ക രാജ്യങ്ങളിൽ നിന്നും ഇറക്കുമതി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News