സൗദിയില്‍ മതനിന്ദക്കും ഭരണാധികാരികള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചാല്‍ ശിക്ഷ

Update: 2018-05-13 10:40 GMT
Editor : Jaisy
സൗദിയില്‍ മതനിന്ദക്കും ഭരണാധികാരികള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചാല്‍ ശിക്ഷ
Advertising

പത്ത് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക

സൗദിയില്‍ മതനിന്ദക്കും ഭരണാധികാരികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ. പത്ത് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സിലാണ് തീരുമാനം. രാജ്യസുരക്ഷക്കും മതമൂല്യങ്ങളുടെ സംരക്ഷണത്തിനും അനിവാര്യമാണ് നിയമമെന്ന് ശൂറ വിലയിരുത്തി. ശൂറയുടെ അംഗീകാരത്തിന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക.

ഇലക്ട്രോണിക് യുഗത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമം. മത നിന്ദ ഓണ്‍ലൈന്‍ വഴിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴിയോ പ്രചരിപ്പിക്കുക, തീവ്രവാദത്തിന് സഹായകമായവുന്ന വെബ്സൈറ്റ് നിര്‍മിക്കുക, ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കുമെതിരെയുള്ള പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും പങ്കാളികളാവുക എന്നിവ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. വിദേശരഷ്ട്രങ്ങളുടെ ഏജന്‍റുകളായി പ്രവര്‍ത്തിക്കുക, അത്തരം താല്‍പര്യക്കാരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക, രാഷ്ട്രത്തിന്റെ സുരക്ഷ, ദേശീയ, അന്തര്‍ദേശീയ, സാമ്പത്തിക നയം എന്നിവക്കെതിരെ പ്രവര്‍ത്തിക്കുക, ഇത്തരത്തിലുള്ള പ്രവര്‍തതിന് പ്രചാരണം നല്‍കുക എന്നിവയും കുറ്റകരമായി പരിഗണിക്കും. പൊതു താല്‍പര്യത്തിനും പൊതുജന വികാരത്തിനുമെതി പ്രവര്‍ത്തിക്കുന്നതും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായി നിലകൊള്ളുന്നതും കുറ്റകരമാണ്. നിയമാനുസൃതമല്ലാത്ത കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക് ഉപയോഗിച്ച പ്രചാരണം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ശിക്ഷ നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News