കലാ സാംസ്കാരിക തനിമ വിളിച്ചോതി കേരളത്തിന്റെ സ്റ്റാള്‍
ഇന്ന് കേരളത്തിന്റെ സ്റ്റാള്‍ മറ്റൊരു സംസ്ഥാനത്തിനായി വഴി മാറും
സൌദിയിലെ ജനാദിരിയ പൈതൃകോത്സവത്തിലെ കേരള സ്റ്റാള്‍ ജനകീയമാകുന്നു. ഇന്ത്യന്‍ പവലിയനിലെ പ്രധാന ശ്രദ്ധാ കേന്ദ്രം കൂടിയായ കേരള പവലിയന്‍ ഇന്ന് മറ്റൊരു സംസ്ഥാനത്തിന് വഴിമാറും. വിവിധ കലാരൂപങ്ങളും വിരുന്നും ഈ ചെറിയ സ്റ്റാളില്‍ വന്‍ ജനാവലിയെ ആകര്‍ഷിച്ചു.
പൈതൃകോത്സവത്തിലെ അതിഥി രാജ്യത്തിന് പ്രത്യേകമായൊരു പവലിയനുണ്ട്. ഇതിനകത്താണ് കേരളത്തിന്റെ സ്റ്റാള്‍. വള്ളംകളിയോടെ മുറുകിത്തുടങ്ങിയ സ്റ്റാളിലെ മേളം രാത്രിയോളം നീണ്ടു. നൂറുകണക്കിന് സൌദികളെ സ്റ്റാളിനു മുന്നില്‍ പിടിച്ചു നിര്‍ത്താന്‍ മേളക്കായി. പിന്നാലെ പുലിക്കളി. ചെറിയ സ്റ്റാളിലെ പ്രധാന ആകര്‍ഷണമായിരുന്നു പുലിക്കളി. കേരളത്തില്‍ നിന്നെത്തിയ വാദ്യ സംഘങ്ങളും ആസ്വാദകരെ താളത്തിലാഴ്ത്തി.
കേരളത്തിന്റെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്നതാണ് സ്റ്റാള്‍. പ്രാദേശിക വിഭവങ്ങളും വിളകളും ഉല്‍പന്നങ്ങളും ഈ ചെറിയ സ്റ്റാളിലുണ്ട്. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. ഇന്നത്തോടെ കേരളത്തിന്റെ സ്റ്റാള്‍ മറ്റൊരു സംസ്ഥാനത്തിനായി വഴി മാറും.