കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 17 ശതമാനത്തിന്‍റെ കുറവ്

Update: 2018-05-14 09:15 GMT
കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 17 ശതമാനത്തിന്‍റെ കുറവ്
കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 17 ശതമാനത്തിന്‍റെ കുറവ്
AddThis Website Tools
Advertising

ആന്‍റി നാര്‍ക്കോട്ടിക് സെല്ലിന്‍െറ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് അറുപത് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുക്കുകയും 7000 കേസുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 17 ശതമാനത്തിന്‍റെ കുറവുണ്ടായതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍-വാര്‍ത്താ വിതരണ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിര്‍മാണം, കടത്ത്, വില്‍പന, ഉപയോഗം തുടങ്ങി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളുടെ തോതിലും അടുത്ത കാലത്ത് ഈ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ആന്‍റി നാര്‍ക്കോട്ടിക് സെല്ലിന്‍െറ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് അറുപത് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുക്കുകയും 7000 കേസുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍റെ നേതൃത്വത്തില്‍ യുവാക്കളെ മയക്കുമരുന്ന് വിപത്തുകളില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ചെറിയ കേസുപോലും അതീവ ഗൗരവമായി കാണുകയെന്ന സമീപനമാണ് മന്ത്രാലയത്തിനുള്ളത്. അതിനാല്‍ തന്നെ രാജ്യത്തെവിടുകയാണെങ്കിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് മണത്തറിയുന്നതിന് ഇന്‍റലിജന്‍സ് വിഭാഗം സദാ ജാഗ്രതയിലാണ്. വിമാനത്താവളത്തിലൂടെ ഏത് പുതിയ രീതി സ്വീകരിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമമുണ്ടായാലും ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലൂടെ അത് പിടികൂടപ്പെടുകയാണ് ചെയ്യുന്നത്.

അതേസമയം, മയക്കുമരുന്നിനെതിരെയുള്ള നീക്കം പൂര്‍ണ്ണമായി വിജയിക്കണമെങ്കില്‍ ജി.സി.സി രാജ്യങ്ങളുടെ കൂടെ സഹകരണം അത്യാവശ്യമാണെന്ന് ആദില്‍ അല്‍ ഹശ്ശാശ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് ലോബികള്‍ കുവൈത്തുള്‍പ്പെടെ മേഖലയെ വിപണന കേന്ദ്രമാക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാനായത്. പരിശോധനകള്‍ക്കപ്പുറം ശക്തമായ ബോധവല്‍ക്കരണം കൂടിയുണ്ടെങ്കിലേ മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ഫലം കാണുകയുള്ളൂ. ഈ പോരാട്ടത്തില്‍ സര്‍ക്കാറിന് പുറമെ കുടുംബത്തിനും സമൂഹത്തിനും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News