കുവൈത്ത് വീണ്ടും യുഎന്‍ രക്ഷാ സമിതി അധ്യക്ഷ പദവിയില്‍

Update: 2018-05-20 09:23 GMT
കുവൈത്ത് വീണ്ടും യുഎന്‍ രക്ഷാ സമിതി അധ്യക്ഷ പദവിയില്‍
Advertising

നേരത്തെ 1979 ഫെബ്രുവരിയിലും കുവൈത്തിന് രക്ഷാസമിതി അധ്യക്ഷപദവി ലഭിച്ചിരുന്നു.

നാല് പതിറ്റാണ്ടിനു ശേഷം കുവൈത്ത് വീണ്ടും യുഎന്‍ രക്ഷാ സമിതി അധ്യക്ഷ പദവിയില്‍. ഫെബ്രുവരി ഒന്ന് മുതല്‍ ഒരുമാസക്കാലം കുവൈത്തിന്റെ സ്ഥിരം അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബിയാണ് രക്ഷ സമിതിയില്‍ അധ്യക്ഷ കസേരയില്‍ ഇരിക്കുക. നേരത്തെ 1979 ഫെബ്രുവരിയിലും കുവൈത്തിന് രക്ഷാസമിതി അധ്യക്ഷപദവി ലഭിച്ചിരുന്നു.

നാല് പതിറ്റാണ്ടു മുന്‍പ് പിന്തുടര്‍ന്ന് പോന്ന അതെ വിദേശ നയമാണ് കുവൈത്ത് ഇപ്പോഴും തുടരുന്നതിനു അധ്യക്ഷപദവി ഏറ്റെടുത്തശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഉതൈബി പറഞ്ഞു. അടുത്ത ഒരു മാസക്കാലത്തെ രക്ഷാസമിതിയുടെ അജണ്ടയും അദ്ദേഹം വിശദീകരിച്ചു. ഫലസ്തീന്‍ വിഷയം ഉള്‍പ്പെടെ അറബ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്നതാണ് പതിറ്റാണ്ടുകളായി കുവൈത്തിന്റെ വിദേശ നയം. മധ്യസ്ഥനീക്കങ്ങള്‍ക്കും നയതന്ത്ര പരിഹാരത്തിനും ആണ് കുവൈത്ത് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടക്ക് പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പല നീക്കങ്ങളും കുവൈത്ത് നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ വിഷയത്തില്‍ കുവൈത്തിന്റെ നിലപാടിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹംഇങ്ങനെ പ്രതികരിച്ചു .

രക്ഷാസമിതി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേളയില്‍ ദേശത്തു നിരവധി സമിതിയുടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും മാനുഷികപ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനും ശ്രമിക്കുമെന്നും അംബാസഡര്‍ ഉതൈബി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News