മലബാര്‍ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മ ഒമാനില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

Update: 2018-05-24 12:58 GMT
Editor : admin
മലബാര്‍ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മ ഒമാനില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു
Advertising

മലബാര്‍ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒമാനില്‍ കുടുംബ സംഗമവും പാചക മത്സരവും സംഘടിപ്പിച്ചു.

Full View

മലബാര്‍ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒമാനില്‍ കുടുംബ സംഗമവും പാചക മത്സരവും സംഘടിപ്പിച്ചു. മത്രയിലെ ഖല്‍ബ് പാർക്കിൽ നടന്ന പരിപാടിയിൽ മസ്കത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങൾ പങ്കെടുത്തു.

മലബാറിന്റെ രുചിക്കൂട്ടുകളെ ലോകത്തിനു പരിചയപ്പെടുത്തുന്ന ഫേസ് ബുക്ക്‌ കൂട്ടായ്മയുടെ ഒമാനിലെ രണ്ടാമത് കുടുംബ സംഗമമാണ് മത്രയിലെ ഖൽബ് പാർക്കിൽ വെച്ച് നടന്നത്. അംഗങ്ങള്‍ക്കിടയില്‍ നടത്തിയ പാചക മത്സരത്തിന് പുറമെ വിവിധ കലാപരിപാടികളും കുടുംബ മേളയെ ശ്രദ്ധേയമാക്കി. മലബാറിന്റെ തനത് ഭക്ഷ്യ വിഭവങ്ങളുടെ പാചക കുറിപ്പുകളും പാചക രീതികളും ഫെയ്സ് ബുക്ക്‌ വഴി ലോകത്തിനു പരിചയപ്പെടുത്തുകയാണ് ഈ സൗഹൃദ സംഘം. റമദാനോടനുബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിനു പുറമേ മസ്കത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ്‌ വിതരണം ചെയ്യാൻ പദ്ധതിയുണ്ടെന്നും മലബാർ അടുക്കള ഒമാൻ ചീഫ് കോർഡിനെറ്റർ ഫർബിന ജസീൽ പറഞ്ഞു.

കുടുംബ മേളയുടെ ഭാഗമായി നടത്തിയ പാചക മത്സരത്തിൽ മല്‍സ്യ വിഭാഗത്തിലെ വിജയികളായി സുബിനാ റാസി, ജെസി എന്നിവരെയും മീറ്റ് വിഭാഗത്തിലെ വിജയികളായി ഷെറിന്‍ മജീദ്, സഫീറ, നിജാ ആസിഫ് എന്നിവരെയും തിരഞ്ഞെടുത്തു. ബുഷ്റ സിദ്ദീഖ്, ഫര്‍ബീന ജസീൽ എന്നിവർ മത്സരം നിയന്ത്രിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News