മലബാർ അടുക്കള ഇനി ഹോട്ടൽ വ്യവസായ രംഗത്തേക്കും

Update: 2018-05-26 04:11 GMT
Editor : Jaisy
മലബാർ അടുക്കള ഇനി ഹോട്ടൽ വ്യവസായ രംഗത്തേക്കും
Advertising

മലബാർ അടുക്കളയുടെ ആദ്യ റെസ്റ്റോറന്റ് ദുബൈ അന്നഹ്​ദയിൽ വ്യാഴാഴ്ച തുറന്നു പ്രവർത്തിക്കും

സാമൂഹിക മാധ്യമങ്ങളിലൂടെയും പാചകവിധികളിലൂടെയും ശ്രദ്ധേയരായ മലബാർ അടുക്കള ഇനി ഹോട്ടൽ വ്യവസായ രംഗത്തേക്കും. മലബാർ അടുക്കളയുടെ ആദ്യ റെസ്റ്റോറന്റ് ദുബൈ അന്നഹ്​ദയിൽ വ്യാഴാഴ്ച തുറന്നു പ്രവർത്തിക്കും.

Full View

ഫേസ്‌ബുക്കിൽ നാല് ലക്ഷത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പാണിത് . മലബാർ അടുക്കളയുടെ പേരിൽപാചക വിധികൾ ഉൾകൊള്ളുന്ന ആനുകാലികങ്ങളും ഇറക്കാറുണ്ട് .മലബാർ അടുക്കള അംഗങ്ങൾക്ക് പ്രത്യേക നിരക്കിളവ് അനുവദിക്കുമെന്ന് സ്ഥാപകൻ മുഹമ്മദലി നരിക്കുനി അറിയിച്ചു അംഗങ്ങളുടെ കൂട്ടത്തിലുള്ള പത്തോളം പേരാണ് റെസ്റ്റോറന്റ് പങ്കാളികൾ .അംഗങ്ങൾ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ വില്പനക്കുണ്ടാവുമെന്നും മുഹമ്മദലി വ്യക്തമാക്കി . ദുബൈ അന്നഹ്​ദയിൽ എൻ.എം.സി ഹോസ്പിറ്റലിന്റെ എതിർവശത്താണ്​ റസ്റ്റോറന്റ്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News